കല കുവൈറ്റ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു

Tuesday 11 June 2019 7:54 pm IST

കുവൈറ്റ് സിറ്റി: കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഡോക്ടേഴ്‌സ് ഫോറം കുവൈറ്റിന്റെയും, ഇന്ത്യന്‍ ഡെന്റിസ്റ്റ്‌സ് അലൈന്‍സ് കുവൈറ്റിന്റെയും സഹകരണത്തോടെ മെഡിക്കല്‍ ക്യാന്പ് സംഘടിപ്പിക്കുന്നു. ജൂണ്‍ 21 വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 12 മണി വരെ മംഗഫ് അല്‍-നജാത്ത് സ്‌കൂളിലാണ് മെഡിക്കല്‍ ക്യാന്പ് ഒരുക്കിയിരിക്കുന്നത്.

 ഗൈനക്കോളജി, റേഡിയോളജി, ഇഎന്‍ടി, കാര്‍ഡിയോളജി, പീഡിയാട്രിക്, ഡയബറ്റോളജി, ഓര്‍ത്തോ, ജനറല്‍ ഫിസിഷ്യന്‍, ഡെര്‍മറ്റോളജി, ഇന്റേണല്‍ മെഡിസിന്‍, നേത്ര വിഭാഗം, ഡെന്റല്‍ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായുള്ള സേവനങ്ങള്‍ ക്യാമ്പിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

വിശദവിവരങ്ങള്‍ക്ക് www.kalakuwait.com എന്ന വെബ്സൈറ്റിലൂടെയോ 51698636 (ഫഹാഹീല്‍), 65517529 (അബു ഹലീഫ), 66924313 (സാല്‍മിയ), 60486967 (അബ്ബാസിയ) എന്നീ നന്പറുകളിലോ ബന്ധപ്പെടാമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.