തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കാര്യങ്ങളും ശരിയാക്കാമെന്ന് പറഞ്ഞ് വന്നവര്‍ എല്ലാം ശരിപ്പെടുത്തിയതിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം കൊണ്ടുവന്നതെന്ന് ബി.ജെ.പി. വ്യക്താവ് ബി. ഗോപാലകൃഷ്ണന്.
പിണറായി സര്‍ക്കാര്‍ പുറത്തിറക്കിയത് കേരളത്തിലെ സമസ്ത മേഖലകളെയും മൂന്ന് വര്‍ഷംകൊണ്ട് കൊന്നതിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടാണ്. വാഗ്ദാനങ്ങര് ഒന്നും നടപ്പാക്കാത്ത പിണറായി പ്രളയം ഉണ്ടാക്കി ആളുകളെ കൊന്നു. 18 കര്‍ഷകരെ കൊന്നു. അമ്മയുടെ മുന്നില്‍ വെച്ച് കുട്ടികളെ പോലിസിനെകൊണ്ട് കൊല്ലിച്ചു. പൊതുമേഖല സ്ഥാപനങ്ങളെ പ്രത്യേകിച്ച് കെ.എസ്.ആര്.ടി.സിയെ അടക്കം പിണറായി കൊന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: