ലോകകപ്പ്: ബംഗ്ലാദേശ്-ശ്രീലങ്ക മത്സരവും ഉപേക്ഷിച്ചു

Tuesday 11 June 2019 9:08 pm IST

ബ്രിസ്റ്റോള്‍: കനത്ത മഴ മൂലം ബംഗ്ലാദേശ്-ശ്രീലങ്ക മത്സരവും ഉപേക്ഷിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് ടോസ് പോലും ഇടാന്‍ കഴിഞ്ഞില്ല. രാവിലെ മുതല്‍ പെയ്യുന്ന കനത്തമഴയില്‍ ബ്രിസ്റ്റോളിലെ ഗ്രൗണ്ടില്‍ വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടു. രണ്ട് തവണ അംപയര്‍മാര്‍ ഗ്രൗണ്ട് പരിശോധിച്ചെങ്കിലും അനുകൂലതീരുമാനം ഉണ്ടായില്ല. ഇതോടെ ഇരു ടീമും ഓരോ പോയിന്റുവീതം പങ്കുവച്ചു.

ലോകകപ്പിലെ മൂന്നാമത്തെ മത്സരമാണ് മഴ മൂലം നഷ്ടമാകുന്നത്. ലങ്കയുടെ രണ്ടാമത്തെ മത്സരവും. ബ്രിസ്റ്റോളില്‍ നടക്കേണ്ട മത്സരങ്ങളാണ് രണ്ടു തവണ മഴ കൊണ്ടുപോയത്. ശ്രീലങ്ക-പാക്കിസ്ഥാന്‍, വെസ്റ്റ് ഇന്‍ഡീസ്-ദക്ഷിണാഫ്രിക്ക മത്സരങ്ങളാണ് നേരത്തെ മഴമൂലം നഷ്ടമായത്.

ശ്രീലങ്കയുടെയും ബംഗ്ലാദേശിന്റെയും മൂന്ന് വീതം മത്സരങ്ങള്‍ പൂര്‍ത്തിയായി. ഇരുടീമും ഓരോ വിജയം നേടിയിട്ടുണ്ട്. ബംഗ്ലാദേശ് രണ്ടു മത്സരം തോറ്റു. ലങ്ക ഒന്നില്‍ തോല്‍ക്കുകയും പാക്കിസ്ഥാനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍ ഒരു പോയിന്റ് ലഭിക്കുകയും ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.