ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്

Wednesday 12 June 2019 1:05 am IST

തട്ടക്കുഴ: എന്‍എസ്എസ് കരയോഗത്തിന്റെയും ശ്രീകൃഷ്ണവിലാസം വനിതാസമാജത്തിന്റെയും ആഭിമുഖ്യത്തില്‍ ആലക്കോട് നാഗാര്‍ജ്ജുന ഹെര്‍ബല്‍ കോണ്‍സെന്‍ട്രേറ്റ്സിന്റെ സഹകരണത്തോടെ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് നടത്തി. എന്‍എസ്എസ്‌കരയോഗം ഹാളില്‍ തട്ടക്കുഴ രവി ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.എസ്. രാജേന്ദ്രന്‍നായര്‍ അദ്ധ്യക്ഷനായി. 

കെ. ഗോപാലകൃഷ്ണന്‍നായര്‍, കരയോഗം സെക്രട്ടറി കെ.എസ്. മോഹനന്‍, വനിതാസമാജം പ്രസിഡന്റ് രാധാമണിയമ്മ എന്നിവര്‍ ആശംസകളര്‍പ്പിച്ചു. മഴക്കാല രോഗങ്ങളും മുന്‍കരുതലുകളും എന്ന വിഷയത്തില്‍ ഡോ. ആര്‍. ശ്യാം കിഷോര്‍, ഡോ. ജയ്മോന്‍ റ്റി. ജോര്‍ജ് എന്നിവര്‍ ക്ലാസെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.