മറയൂര്‍: കാന്തല്ലൂര്‍ പുത്തൂരില്‍ കനത്ത കാറ്റിലും മഴയിലും മരം വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് തകര്‍ന്നു വീടിനകത്ത് ഉണ്ടായിരുന്ന വയോധിക തലനാരിഴക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പുത്തൂര്‍ സ്വദേശി സോമു മണികണ്ഠന്റെ വീടിന് മുകളിലാണ് കഴിഞ്ഞ രാത്രി 8 മണിക്ക് മരം ഒടിഞ്ഞ് വീണത്.
സോമുവിന്റെ അമ്മ ഇന്ദ്രാണി (63) അടുപ്പിനടുത്ത് ഇരുന്ന് തീ കായുകയായിരുന്നു. മരത്തിന്റെ ശിഖരങ്ങള്‍ ശരീരത്തില്‍ വീഴാതെ ഭാഗ്യം കൊണ്ടാണ് ഇന്ദ്രാണി രക്ഷപ്പെട്ടത്. മരം വീണു വീടിന് സമീപത്തുള്ള കുപ്പുസ്വാമിയുടെ വെളുത്തുള്ളി കൃഷിയും നശിച്ചു. വീടിന്റെ അടുക്കള, ശുചി മുറി എന്നിവ തകര്‍ന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കാന്തല്ലൂരില്‍ കനത്ത മഴയും കാറ്റുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: