മഴക്കാറ് കണ്ടാല്‍ വൈദ്യുതി ഒളിച്ച് കളിക്കുന്നു

Wednesday 12 June 2019 1:01 am IST

കാഞ്ഞാര്‍: കാലവര്‍ഷം ആരംഭിച്ചതോടെ വൈദ്യുതി മുടക്കവും പതിവായി. മാനത്ത് മഴക്കാറ് കണ്ടാല്‍ വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണ് ഉള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ കാഞ്ഞാര്‍-കുടയത്തൂര്‍ മേഖലകളില്‍ അടിക്കടി വൈദ്യുതി തടസപ്പെട്ടു. 

രാത്രി സമയത്ത് നിലയ്ക്കുന്ന വൈദ്യുതി നേരം പുലരുമ്പോഴാണ് പുനഃസ്ഥാപിക്കുന്നത്. വിവരങ്ങള്‍ അറിയുവാന്‍ വൈദ്യുതി ഓഫീസിലേക്ക് വിളിച്ചാല്‍ ആരും ഫോണ്‍ എടുക്കാറില്ലെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. മഴക്കാലത്തിന് മുമ്പുള്ള മുന്നൊരുക്കങ്ങള്‍ കെഎസ്ഇബി നടത്താത്തതാണ് പ്രശ്‌നം രൂക്ഷമാക്കുന്നത്. വൈദ്യുതി ലൈനിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന വൃക്ഷശിഖരങ്ങള്‍ മുറിച്ച് മാറ്റിയില്ല. 

പല ഭാഗത്തും ഒരോ സമയം വൈദ്യുതി മുടങ്ങുമ്പോള്‍ തകരാര്‍ പരിഹരിക്കുവാന്‍ ജീവനക്കാരുടെ കുറവും പ്രശ്‌നമാണ്. ഇത് കാരണം പണികള്‍ വൈകുന്നു. ഫലത്തില്‍ വൈദ്യുതി വിരുന്നുകാരനായി മാറിയ അവസ്ഥയാണുള്ളത്. മൂലമറ്റം പവര്‍ഹൗസിന്റെ തൊട്ടടുത്ത് പോലും മുടക്കമില്ലാതെ വൈദ്യുതി വിതരണം നടത്തുവാന്‍ കഴിയാത്തത് അധികൃതരുടെ അലംഭാവം കാരണമാണെന്ന ആക്ഷേപം ശക്തമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.