അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ കടല്‍ഭിത്തികള്‍ തകര്‍ത്ത് തിരമാലകള്‍ കരയിലേയ്ക്ക്, രണ്ട് വീടുകള്‍ തകര്‍ന്നു. നിരവധി വീടുകളും തീരദേശ റോഡും വെള്ളത്തില്‍ മുങ്ങി. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് കടല്‍ക്ഷോഭം ദുരിതം വിതയ്ക്കുന്നത്. പുതുവല്‍ വീട്ടില്‍ ഗോപി, അഖിലാലയത്തില്‍ ഗിരീഷ് എന്നിവരുടെ വീടുകള്‍ തകര്‍ന്നു. പ്രദേശത്ത് നിലവിലുണ്ടായിരുന്ന കടല്‍ഭിത്തി തകര്‍ത്താണ് തിരമാലകള്‍ വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടാക്കിയത്.
കരയിലേയ്ക്ക് ഇരച്ചു കയറിയ തിരമാലകള്‍ തീരദേശ റോഡും പ്രദേശത്തെ നിരവധി വീടുകളും വെള്ളത്തില്‍ മുക്കി. പലരുടേയും വീട്ടുപകരണങ്ങള്‍ ഒഴുകി പോയി. കടല്‍ക്ഷോഭം തുടര്‍ന്നാല്‍ പ്രദേശത്തെ കടല്‍ഭിത്തിക്ക് കിഴക്കുഭാഗത്തുള്ള നൂറുകണക്കിന് വീടുകള്‍ക്ക് ഭീഷണിയാകുമെന്ന് നാട്ടുകാര്‍ പറയുന്നു. നീര്‍ക്കുന്നം പ്രദേശത്ത് വീടു തകര്‍ന്ന കുടുമ്പങ്ങള്‍ റെയില്‍വെ പുറമ്പോക്കില്‍ കുടില്‍ കെട്ടി താമസിക്കാന്‍ തയാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: