ആലപ്പുഴ: കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഗുണ്ടാനിയമ പ്രകാരം അറസ്റ്റില്‍. പള്ളിപ്പുറം പഞ്ചായത്ത് വാര്‍ഡ് ആറില്‍ കരുനാട്ട് വീട്ടില്‍ മഹേഷിനെ (കാള മഹേഷ്-30)യാണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്. ജില്ലാ പോലീസ് മേധാവി കെ.എം. ടോമി, ജില്ലാ കളക്ടര്‍ മുന്‍പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2013ല്‍ പള്ളിപ്പുറം മേച്ചേരി വീട്ടില്‍ രാജേഷിനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ചത് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, പള്ളിപ്പുറം ഷാജി നിവാസില്‍ ഷാജിയെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസ്, പള്ളിപ്പുറം കോനാട്ട് വീട്ടില്‍ കോമളകുമാരിയുടെ വീട്ടില്‍ കയറി ആക്രമണം നടത്തിയ കേസ്, പള്ളിപ്പുറം തച്ചാറയില്‍ വീട്ടില്‍ ഗോപകുമാറിന്റെ വീട്ടില്‍ കയറി ആക്രമണം നടത്തിയ കേസ്, പള്ളിപ്പുറം ചക്കനാട് കോളനിയില്‍ കുഞ്ഞുമണിയുടെ വീട്ടില്‍ കയറി ആക്രമണം നടത്തിയ കേസ്, പള്ളിപ്പുറം പനഞ്ചിക്കല്‍ വീട്ടില്‍ അനീഷിന്റെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുവാന്‍ ശ്രമിച്ച കേസ്, പള്ളിപ്പുറം മുകുന്ദകുമാറിന്റെ വീട്ടില്‍ പെട്രോള്‍ ബോംബ് ആക്രമണം നടത്തിയ കേസ് ഉള്‍പ്പടെ ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ എട്ടു കേസുകളും, തുറവൂര്‍ അറയ്ക്കല്‍ വീട്ടില്‍ രാജമ്മയുടെ വീട്ടില്‍ കയറി ആക്രമണം നടത്തിയതിന് കുത്തിയതോട് പോലീസ് സ്റ്റേഷനില്‍ ഒരു കേസും ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇന്‍സ്പെക്ടര്‍ പി. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ സിപിഒമാരായ ഡാരല്‍ നെല്‍സണ്‍, മനു മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുന്നതിനായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേയ്ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: