സ്വീഡനെ വീഴ്ത്തി സ്പാനിഷ് കുതിപ്പ്

Wednesday 12 June 2019 3:01 am IST

മാഡ്രിഡ്: യൂറോപ്യന്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ സ്‌പെയിന് തുടര്‍ച്ചയായ നാലാം വിജയം. സാന്റിയാഗോ ബെര്‍ണാബേയില്‍ നടന്ന മത്സരത്തില്‍ അവര്‍ ഏകപക്ഷീയമായ മൂന്ന ഗോളുകള്‍ക്ക് സ്വീഡനെ പരാജയപ്പെടുത്തി.

മത്സരത്തിലുടനീളം സ്പാനിഷ് ആധിപത്യമായിരുന്നു.രണ്ടാം പകുതിയിലാണ് മൂന്ന്് 

ഗോളുകളും പിറന്നത്. 64-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസും 85-ാം മിനിറ്റില്‍ അല്‍വാറോ മൊറാട്ടയും പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. പകരക്കാരനായി ഇറങ്ങിയ മൈക്കിള്‍ 87-ാം മിനിറ്റില്‍ സ്‌പെയിനിന്റെ മൂന്നാം ഗോളും കുറിച്ചു.

ഈ വിജയത്തോടെ സ്‌പെയിന്‍ ഗ്രൂപ്പ് എഫില്‍ 12 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. സ്‌പെയിനിനോട് തോറ്റെങ്കിലും സ്വീഡന്‍ റുമാനിയക്കൊപ്പം രണ്ടാം സ്ഥാനത്താണ്. ഇരു ടീമുകള്‍ക്കും ഏഴ് പോയിന്റ് വീതമുണ്ട്. റുമാനിയ മറ്റൊരു മത്സരത്തില്‍ എതിരില്ലാത്ത നാലു ഗോളുകള്‍ക്ക് മാള്‍ട്ടയെ തോല്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.