കോച്ച് വിളിച്ചു; അനസ് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക്

Wednesday 12 June 2019 3:06 am IST

ന്യൂദല്‍ഹി: ഏഷ്യന്‍ കപ്പിന് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച അനസ് എടത്തൊടിക ദേശീയ ഫുട്‌ബോള്‍ ടീമില്‍ തിരിച്ചെത്തുന്നു. പുതിയ ഇന്ത്യന്‍ കോച്ച് ഇഗോറിന്റെ വിളിയെത്തിയതിനെ തുടര്‍ന്നാണ് അനസ് വിരമിക്കാനുള്ള തീരുമാനത്തില്‍ നിന്ന പിന്മാറിയത്.

 ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യത ടീമില്‍ അനസ് എടത്തൊടികയുള്‍പ്പെടെ 35 പേരെ ഉള്‍പ്പെടുത്തി. അടുത്ത മാസമാണ് ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്.

തായ്‌ലന്‍ഡില്‍ നടന്ന കിങ്‌സ് കപ്പില്‍ കുറാക്കോവക്കെതിരായ മത്സരത്തില്‍ ഇന്ത്യയുടെ  പ്രതിരോധനിര പതിനെട്ട മിനിറ്റില്‍ മൂന്ന് ഗോളുകള്‍ വഴങ്ങി. സെന്‍ട്രല്‍ പ്രതിരോധനിരക്കാരന്‍ രാഹുലിന്റെ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്്. ഈ സാഹചര്യത്തിലാണ് ഇഗോര്‍ അനസിനെ സാധ്യതാ ടീമിലേക്ക്് മടക്കി വിളിച്ചത്.അനസ് വിരമിച്ചതിനെ തുടര്‍ന്നാണ് രാഹുലിനെ സന്ദേശ് ജിങ്കാനൊപ്പം പ്രതിരോധനിരയില്‍ പരീക്ഷിച്ചത്.

മലയാളികളായ സഹല്‍ അബ്ദുള്‍, ആഷിഖ് കുരുണിയന്‍, ജോബി ജസ്റ്റിന്‍ എന്നിവരെയും സാധ്യത ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാധ്യത ടീം: ഗോള്‍ കീപ്പേഴ്‌സ്: ഗുര്‍പ്രീത് സിങ് സന്ധു, അമരീന്ദര്‍ സിങ് ,കമല്‍ജിത്ത സിങ്, വിഷാല്‍ കെയ്ത്ത്. പ്രതിരോധനിര: പ്രീതം കോട്ടല്‍, നിഷു കുമാര്‍, രാഹുല്‍ ബേക്കേ, സലാം രഞ്ജന്‍ സിങ്, സന്ദേശ് ജിങ്കാന്‍, ആദില്‍ ഖാന്‍ , അനസ് എടത്തൊഡിക, അന്‍വര്‍ അലി, സാര്‍തക് , സുബാശിഷ് ബോസ്, നരേന്ദ്രര്‍ ഗാലോട്ട്,. മധ്യനിരക്കാര്‍: ഉദാന്ത് സിങ്, ജാക്കി ചന്ദ് സിങ്, ബ്രണ്ടന്‍ ഫെര്‍നാന്‍ഡസ്, അനിരുദ്ധ ഥാപ്പ, റെയ്‌നര്‍ ഫെര്‍ണാണ്ടസ്, പ്രണോയ് ഹാള്‍ഡര്‍, റൗളിങ് ബോര്‍ഗ്‌സ്, വിനിത് റായ് ,സഹല്‍ അബ്ദുള്‍, അമര്‍ജിത്ത്് സിങ്, ലാലിയന്‍സുല ചങ്‌തെ, മന്ദര്‍ റാവു ദേശായി, ആഷിഖ് കുരുണിയന്‍, നിഖില്‍ പൂജാരി, മൈക്കിള്‍ സൂസെയ്‌രാജ്. മുന്നേറ്റനിര: ബല്‍വന്ത് സിങ്, സുനില്‍ ഛേത്രി, ജോബി ജസ്റ്റിന്‍, ഫറുഖ് ചൗധരി, മന്‍വീര്‍ സിങ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.