ഇന്ത്യ- കിവീസ് മത്സരത്തിനും മഴ ഭീഷണി

Wednesday 12 June 2019 2:10 am IST

നോട്ടിങ്ഹാം: ട്രെന്റ് ബ്രിഡ്ജില്‍ നാളെ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരത്തിന് മഴ ഭീഷണി. പക്ഷെ മത്സരം മഴയില്‍ ഒലിച്ചുപോകാന്‍ സാധ്യതയില്ല. ഉച്ചയ്ക്ക് ശേഷം മഴ മാറി നില്‍ക്കുമെന്നാണ് കലാവസ്ഥാ പ്രവചനം. 

കഴിഞ്ഞ രണ്ട് ദിവസമായി ഇംഗ്ലണ്ടില്‍ മഴ തുടരുകയാണ്. ഇന്ന്്  രാത്രിവരെ കനത്ത മഴ തുടര്‍ന്നേക്കും. നോട്ടിങ്ങ്്ഹാമില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ന് രാത്രി വരെ നോട്ടിങ്ഹാമില്‍ കനത്ത മഴയുണ്ടാകും.നാളെ രാവിലെ മുതല്‍ ചെറിതോതില്‍ മഴയുണ്ടാകും. ഉച്ചയ്ക്ക് ശേഷം മഴ മാറുമെന്ന് കലാവസ്ഥ കേന്ദ്രം അറിയിച്ചു.

കളിച്ച മൂന്ന് മത്സരങ്ങളിലും വിജയിച്ച ന്യൂസിലന്‍ഡ് ആറു പോയിന്റുമായി പോയിന്റ് നിലയില്‍ മുന്നിട്ടുനില്‍ക്കുകയാണ്. ഇന്ത്യക്ക് രണ്ട് മത്സരങ്ങളില്‍ നാലു പോയിന്റുണ്ട്. രണ്ടാം മത്സരത്തില്‍ ശക്തരായ ഓസീസിനെ വീഴത്തിയ ഇന്ത്യ മികച്ച ഫോമിലാണ്. പക്ഷെ പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന്‍ ന്യൂസിലന്‍ഡിനെതിരെ കളിക്കില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.