തകർന്നടിഞ്ഞ സാമ്പത്തിക രംഗം തിരിച്ചു പിടിക്കാൻ ഇന്ത്യൻ ശൈലി സ്വീകരിച്ച് പാക്കിസ്ഥാൻ

Wednesday 12 June 2019 10:14 am IST

ഇസ്ലാമാബാദ് : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചുവട് പിടിച്ച്‌  പാക്കിസ്ഥാൻ തകര്‍ന്നടിഞ്ഞ സാമ്പത്തിക രംഗം തിരിച്ചു പിടിക്കാൻ ശ്രമം. ഇതിന്റെ ഭാഗമായി രാജ്യത്തും വിദേശത്തുമായുള്ള സ്വത്തുക്കള്‍ സംബന്ധിച്ച വിവരങ്ങള്‍ ജൂണ്‍ 30-നകം വെളിപ്പെടുത്തണമെന്ന് പാക് സ്വദേശികളോട് പ്രധാനമന്ത്രി ഇമ്രാന്‍ഖാന്റെ മുന്നറിയിപ്പ് നല്‍കി. ഇല്ലെങ്കില്‍ സ്വത്തുക്കള്‍ പിടിച്ചെടുക്കും. 

2019-20 വര്‍ഷത്തെ കേന്ദ്രബജറ്റിനുമുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഇമ്രാന്‍ ഖാന്‍. വലിയ രാജ്യമാവാന്‍ നമ്മളാദ്യം സ്വയംമാറേണ്ടതുണ്ട്. സ്വത്തുവിവരം വെളിപ്പെടുത്തല്‍പദ്ധതി വിജയിപ്പിക്കാന്‍ എല്ലാവരും തയ്യാറാവണം. ജനങ്ങള്‍ നികുതിയടച്ചില്ലെങ്കില്‍ രാജ്യത്തിന് വളര്‍ച്ച നേടാനാവില്ല. ആര്‍ക്കൊക്കെയാണ് ബിനാമി സ്വത്തും അക്കൗണ്ടും വിദേശരാജ്യങ്ങളില്‍ പണംസൂക്ഷിപ്പും ഉള്ളതെന്ന് കൃത്യമായ വിവരങ്ങള്‍ സര്‍ക്കാരിന്റെ കൈവശമുണ്ട്. ഇവയെല്ലാം വെളിപ്പെടുത്തി നികുതിയടച്ച്‌ നിയമാനുസൃതമാക്കാന്‍ ജൂണ്‍ 30വരെ സമയമുണ്ട്. അതിനുശേഷം ഒരവസരം ഉണ്ടാവില്ല ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

പാക്കിസ്ഥാന്റെ കടം കഴിഞ്ഞ 10 വര്‍ഷംകൊണ്ട് 6,00,000 കോടിയില്‍നിന്ന് 30,00,000 കോടി രൂപയിലെത്തിയിരിക്കയാണ്. പാക്കിസ്ഥാന് സ്വന്തംകാലില്‍ നില്‍ക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവി ശോഭനമാക്കണം. കടം വര്‍ധിച്ചതിനാല്‍ വര്‍ഷാവര്‍ഷം ലഭിക്കുന്ന 4,00,000 കോടിരൂപയില്‍ പകുതിയിലധികം കടം തിരിച്ചടയ്ക്കാന്‍ ഉപയോഗിക്കേണ്ടിവരുകയാണ്. ഇത് കാണാതിരിക്കാനാവില്ലെന്നും ഇമ്രാന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.