ഒഎൻസിപി കുവൈത്തിന്റെ നേതൃത്വത്തിൽ സ്ഥാപക ദിനാചരണം

Wednesday 12 June 2019 11:12 am IST

കുവൈറ്റ് സിറ്റി : ഓവർസീസ് എൻസിപി കുവൈത്തിന്റെ നേതൃത്വത്തിൽ എൻസിപി സ്ഥാപകദിനാചരണം സംഘടിപ്പിച്ചു. അബ്ബാസിയ കെഎകെ ഹാളിൽ നടന്ന ചടങ്ങില്‍ ഓവർസീസ് എൻസിപി ദേശീയ പ്രസിഡന്റും ലോക കേരള സഭാംഗവുമായ ബാബു ഫ്രാൻസീസ് മതേതരത്വ സന്ദേശം നൽകി. 

ആക്ടിംഗ് സെക്രട്ടറി ബ്രൈറ്റ് വർഗ്ഗീസ് സ്വാഗതവും ആശംസിച്ചു. യൂത്ത് വിംഗ് കൺവീനർ നോബിൾ ജോസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സൂരജ് പോണത്ത്, ജോഫി മുട്ടത്ത്-കേരളം, ലിംഗന്ന- ആന്ധ്ര, സണ്ണി മിറാൻഡ - കർണ്ണാടകം, ഓം പ്രകാശ് രാജസ്ഥാൻ, റിങ്കു രാമേശ്വർ - പഞ്ചാബ്, അമിത് കുമാർ-ഹരിയാന, ബിൻ എന്നിവർ സംബന്ധിച്ചു. ട്രഷറർ രവീന്ദ്രൻ നന്ദി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.