വിമാനത്താവളത്തെ വെല്ലും ഈ റെയില്‍വേ സ്‌റ്റേഷന്‍; കാശി വിശ്വനാഥ ക്ഷേത്രമാതൃകയില്‍ വാരണാസി സ്‌റ്റേഷന്‍; ക്ഷേത്രനഗരിയെ 'മോഡിഫൈ' ചെയ്ത് പ്രധാനമന്ത്രി

Wednesday 12 June 2019 2:06 pm IST

ലഖ്നൗ : ഉത്തര്‍പ്രദേശിലെ ഒരു റെയില്‍വേ സ്റ്റേഷന്‍ കണ്ടാല്‍ യാത്രക്കാര്‍ ആദ്യം ഒന്നു അമ്പരക്കും വിമാനത്താവളത്തിലേക്കാണോ എത്തിയതെന്ന് സംശയിക്കും. എന്നാല്‍ ഒട്ടും ആശങ്ക വേണ്ട അതു വാരാണസിക്ക് അടുത്തുള്ള മണ്ടുവദിഹ് റെയില്‍ വേ സ്റ്റേഷന്‍ ആയിരിക്കും. മണ്ടുവദിഹ് റെയില്‍വേ സ്റ്റേഷന്‍ നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്കാണ് മോദി സര്‍ക്കാര്‍ ഉയര്‍ത്തിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് തീര്‍ത്തും സൗഹാര്‍ദ്ദ പരമായാണ് സ്റ്റേഷന്റെ നിര്‍മാണവും. എല്‍ഇഡി ലൈറ്റ്, എയര്‍ കണ്ടീഷന്‍, കാത്തിരിപ്പു കേന്ദ്രം തുടങ്ങി എല്ലാ സൗകര്യങ്ങളും ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

കൂടാതെ മോടി പിടിപ്പിക്കുന്നതിനായി ഫൗണ്ടനുകളും റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുണ്ട്. അതിലെല്ലാം ഉപരിയായി ശുചിത്വ പരിലനത്തിനാണ് ഇവിടെ മുന്‍ഗണന നല്‍കിയിരിക്കുന്നത്. എസി ലോഞ്ച്, എസി- നോണ്‍ വിശ്രമ കേന്ദ്രങ്ങള്‍, ഡോര്‍മെറ്ററികള്‍, ബുക്കിങ്യ റിസര്‍വേഷന്‍ ഓഫീസ്, കഫെറ്റീരിയ, ഫുഡ് കോര്‍ട് തുടങ്ങി എല്ലാ വിധത്തിലുമുള്ള ആധുനിക സംവിധാനങ്ങളും ഈ റെയില്‍വേ സ്റ്റേഷനില്‍ ഉണ്ട്. 

കാശി മാതൃകയിലാണ് ഈ സ്റ്റേഷന്‍ തീര്‍ത്തിരിക്കുന്നതും. ഇത്തരത്തില്‍ യാത്രക്കാര്‍ക്ക് അന്താരാഷ്ട്ര നിലവാരത്തില്‍ ഒരു സ്റ്റേഷന്‍ മാത്രമല്ല മണ്ടുവദിഹ്. മറിച്ച് വാരാണസിയിലെ ജനങ്ങള്‍ക്ക് തൊഴില്‍ അവസരവും ഇത് പ്രദാനം ചെയ്യുന്നുണ്ട്. എട്ട് പ്ലാറ്റ് ഫോമുകള്‍ ഉള്ള റെയില്‍വേ സ്റ്റേഷനില്‍ നിന്നും എട്ടില്‍ നിന്നും സര്‍വീസ് ആരംഭിക്കുന്നുണ്ട്.

അതേസമയം ഈ സ്‌റ്റേഷന് ബനാറസ് റെയില്‍വേ സ്റ്റേഷനെന്ന് പേര് മാറ്റാനും മോദി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് മുന്‍ റെയില്‍വേ മന്ത്രി മനോജ് സിന്‍സ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് യോഗിക്ക് കത്തെഴുതിയിട്ടുണ്ട്. ബാനാറസിന്റെ പാരമ്പര്യം പ്രതിഫലിപ്പിക്കുന്നതിനായാണ് പേര് മാറ്റാന്‍ ആഗ്രഹിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.