'ശബരിമലയില്‍ യുവതി പ്രവേശനം പാടില്ലായിരുന്നു; കോടതി വിധി നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച്ചപറ്റി; എല്‍ഡിഎഫിന് തിരിച്ചറിവ് ഉണ്ടായതില്‍ സന്തോഷം'; പിണറായി സര്‍ക്കാരിനെ തള്ളി വെള്ളാപ്പള്ളി

Wednesday 12 June 2019 2:09 pm IST

തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനം പാടില്ലായിരുന്നുവെന്ന്  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഈ വിഷയത്തില്‍ സുപ്രീംകോടതിയുടെ അന്തിമവിധി വരുന്നതുവരെ സര്‍ക്കാര്‍ കാത്തിരിക്കുകയാണ് വേണ്ടത്.  സുപ്രീം കോടതി വിധി നടപ്പാക്കിയതില്‍ സര്‍ക്കാരിന് വീഴ്ച പറ്റിയിട്ടുണ്ട്. അത് ഇപ്പോള്‍ എല്‍ഡിഎഫ് തിരിച്ചറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. 

തോല്‍വിയില്‍ ഇടതുമുന്നണിക്ക് കൂട്ടുത്തരവാദിത്തം ഉണ്ട്. മുന്നണിക്ക് തിരിച്ചുവരാന്‍ കഴിയണമെങ്കില്‍ പിന്നാക്ക ആഭിമുഖ്യം കൂട്ടണമെന്നും വെള്ളാപ്പള്ളി നടേശന്‍ കണിച്ചുകുളങ്ങരയില്‍ പറഞ്ഞു. അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പ് പരാജയത്തിന് ശബരിമല കാരണമായതായി സിപിഎം സംസ്ഥാന സമിതിയില്‍ വിലയിരുത്തി. ശബരിമല വിധി നടപ്പിലാക്കുന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നും പാര്‍ട്ടി നിലപാട് ജനങ്ങളോട് വിശദീകരിക്കുന്നതില്‍ പരാജയപ്പെട്ടെന്നുമുള്ള വിലയിരുത്തലാണ് സിപിഎം സംസ്ഥാന സമിതിയുടേത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.