പെരിയ ഇരട്ടക്കൊലപാതകം; ഡിജിപിയുടെ ഓഫീസിലെ ചിലർക്ക് രഹസ്യ അജണ്ടയുണ്ടോയെന്ന് കോടതി

Wednesday 12 June 2019 2:51 pm IST

കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം. അനാവശ്യ കാരണങ്ങള്‍ പറഞ്ഞ് കേസ് നീട്ടിവയ്ക്കാനാകില്ല. ജാമ്യാപേക്ഷകള്‍ കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായി. ഡിജിപിയുടെ ഓഫീസിലെ ചിലര്‍ക്ക് രഹസ്യ അജണ്ട ഉണ്ടോയെന്നും കോടതി ചോദിച്ചു.

പൊലീസ് റിപ്പോര്‍ട്ടുകള്‍ യഥാസമയം കോടതിയില്‍ ഹാജരാക്കാന്‍ നടപടി സ്വീകരിക്കേണ്ടത് ഡിജിപിയുടെ ഓഫീസാണ്. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകള്‍ യഥാസമയം ലഭിക്കാറില്ല. മാത്രമല്ല. കേസ് സംബന്ധിച്ച വിവരങ്ങള്‍ പ്രോസിക്യൂട്ടറെ യഥാസമയം അറിയിക്കുന്നില്ല. എന്നാല്‍ പ്രോസിക്യൂട്ടര്‍മാരുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. ഡിജിപിയുടെ ഓഫീസ് ഈ നില തുടര്‍ന്നാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ചു വരുത്തും. ജാമ്യാപേക്ഷ മാറ്റിവെക്കണമെന്ന ആവശ്യം അംഗീകരിക്കാനാകില്ലെന്നും ജസ്റ്റിസ് സുധീന്ദ്രകുമാര്‍ വ്യക്തമാക്കി.

ജാമ്യാപേക്ഷയിലെ തീര്‍പ്പില്‍ വിയോജിപ്പുണ്ടെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. ഒഴിവുകഴിവുകള്‍ വേണ്ട. ഡിജിപിയോ എഡിജിപിയോ ഇന്നു തന്നെ കോടതിയില്‍ ഹാജരാകണം. കേസ് ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.