18ന് വാഹനപണിമുടക്ക്, 30 മുതൽ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

Wednesday 12 June 2019 3:09 pm IST

തിരുവനന്തപുരം: വാഹനങ്ങളിൽ ജിപിഎസ് നിര്‍ബന്ധമാക്കുന്നതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് 18ന് വാഹന പണിമുടക്ക്.  തൃശ്ശൂരില്‍ ചേര്‍ന്ന മോട്ടോര്‍ വാഹന സംരക്ഷണ സമിതി യോഗമാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ബി‌എം‌എസ് പണിമുടക്കിൽ നിന്നും വിട്ടു നിൽക്കും.

ബസ്, ഓട്ടോ, ലോറി, ടാക്സി തുടങ്ങിയ വാഹനങ്ങളാണ് പണിമുടക്കുക.  വിവിധ സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.  അതേസമയം  ബസ് ഓപ്പറേറ്റേഴ്‌സ് കോൺഫെഡറേഷൻ ഈ മാസം 30 മുതൽ സ്വകാര്യ ബസ് സമരം പ്രഖ്യാപിച്ചു. നിരക്ക് കൂട്ടണം എന്ന് ആവശ്യപ്പെട്ടാണ് സമരം. 

കൂടാതെ ബസ് ഓപ്പറേറ്റേഴ്‌സ്  കോർഡിനേഷൻ കമ്മിറ്റി ഫെബ്രുവരി ഒന്ന്  മുതൽ സമരം  പ്രഖ്യാപിച്ചിരുന്നു. ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ് വന്ന സാഹചര്യത്തില്‍ യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. മിനിമം ചാർജ് 10 രൂപയാക്കണമെന്നാണ് ബസ് ഓപ്പറേറ്റേഴ്സിന്റെ ആവശ്യം. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.