ബീഹാറില്‍ വീണ്ടും ഹിന്ദുക്കള്‍ക്ക് നേരെ ജിഹാദി ആക്രമണം; ദളിത് സ്ത്രീയേയും മകളെയും വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; ക്രൂരതക്കെതിരെ പ്രതിഷേധവുമായി വിഎച്ച്പി

Wednesday 12 June 2019 4:59 pm IST

ന്യൂദല്‍ഹി : ബീഹാര്‍ ബെഗുസാരയില്‍ ദളിത് കുടുംബത്തിനു നേരെ മുസ്ലിം ജിഹാദികള്‍ നടത്തിയ ആക്രമണത്തെ വിശ്വഹിന്ദു പരിഷദ് അപലപിച്ചു.ജിഹാദികള്‍ പ്രദേശത്തെ മറ്റ് ഹിന്ദുക്കളെ കൂടി ആക്രമിക്കാന്‍ ലക്ഷ്യമിടുകയാണെന്നും വിഎച്ച്പി കുറ്റപ്പെടുത്തി. 

ദളിത് സമൂഹത്തിനു നേരെയുണ്ടായ ഈ ആക്രമണത്തിനെതിരെ സമൂഹം മൗനം പാലിക്കുകയാണ്. ദളിതരുടെ അവകാശ സംരക്ഷണം ഇന്ന് രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് മാത്രമായാണ് ഇന്ന് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ഇന്ന് ദളിത് സമൂഹങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും വിഎച്ച്പി ജോയിന്റ് സെക്രട്ടറി ഡോ. സുരേന്ദ്ര ജെയിന്‍ അറിയിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച രാത്രി ഒരു മണിയോടെയാണ് ബെഗുസാര നുര്‍പൂരിസല്‍ ദളിത് കുടുംബത്തിനു നേരെ ആക്രമണം ഉണ്ടായത്. മൂന്ന് മുസ്ലിം യുവാക്കള്‍ അതിക്രമിച്ച് വീടിനുള്ളില്‍ കയറുകയും  ദളിത് സ്ത്രീയേയും അവരുടെ മകളേയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ കുറ്റക്കാരയ ലഡ്ഡു ആലം എന്നയാും, പിതാവ് ഫിറോസ് ആലം എന്നിവര്‍ അന്നുമുതല്‍ ദളിത് കുടുംബത്തെ ഭീഷണിപ്പെടുത്തുന്നതായും റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. അതേസമയം അക്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ വെളിച്ചത്ത് കൊണ്ടുവരുമെന്നും ഏത് വിധേനയും ഇവര്‍ക്കെതിരെ കര്‍ശ്ശനമായ നിയമ നടപടികല്‍ സ്വീകരിക്കുമെന്നും ബെഗാസാരയ് പോലീസ് സ്‌റ്റേഷന്‍ മേധാവി സുമിത് കുമാര്‍ അറിയിച്ചു. 

സ്വാതന്ത്ര്യം ലഭിച്ച് 72 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇത്തരത്തില്‍ ദളിതര്‍ക്ക് നേരെ ആക്രമ സംഭവങ്ങള്‍ അഴിച്ചുവിടുന്നതിനെതിരെ ജനങ്ങള്‍ പ്രതികരിക്കണം. അതിനിടെ ചിലര്‍ ദളിത്- മുസ്ലിം ഐക്യം എന്ന പേരിലും ചില സംഘടനകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയുടെ പ്രവര്‍ത്തനങ്ങള്‍ പേരില്‍ മാത്രം ഒതുങ്ങുന്നവയാണ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ഇവ പ്രര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ദളിതര്‍ക്കു നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരെ മുഖം നോക്കാതെ കര്‍ശ്ശന നടപടി സ്വീകരിക്കണമെന്നും വിഎച്ച്പി ബിഹാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെടിട്ടുണ്ട്. 

അതിനിടെ ബെഗുസാരയില്‍ തന്നെ ഒരു ഹിന്ദു കുടുംബത്തോട് വീടും സ്ഥലവും ഉപേക്ഷിച്ച് പോകാന്‍ പ്രാദേശിക മുസ്ലിം നേതാക്കള്‍ ആവശ്യപ്പെടുകയും നിരന്തരം അവരെ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുടുംബം പരാതിപ്പെട്ടതിനെ തുടര്‍ന്ന് മുസ്ലിമുകള്‍ മുഖം മൂടി ധരിച്ച് പരാതിക്കാരനെ ആക്രമിക്കുകയും അമ്മയെ പീഡിപ്പിക്കാനും ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.