ബിഡികെ കുവൈത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

Wednesday 12 June 2019 5:00 pm IST

കുവൈത്ത് സിറ്റി : ബിഡികെ കുവൈത്ത് ചാപ്റ്റര്‍, കോണ്‍ട്രാക്ടിംഗ് കമ്പനിയായ ഗ്‌ളോബല്‍ ഇന്റര്‍നാഷണലിന്റെ പങ്കാളിത്തത്തോടെ അഹമ്മദിയിലുള്ള കോര്‍പ്പറേറ്റ് ഓഫീസില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഗ്ലോബല്‍ കമ്പനിയുടെ 26 മത് വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ആണ് ബിഡികെ കുവൈത്ത് ചാപ്റ്റര്‍ സെന്‍ട്രല്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാനക്യാമ്പ് ക്രമീകരിച്ചത്. 

ബ്ലഡ് ബാങ്കിന്റെ ഡോക്ടര്‍മാരും, പാരാമെഡിക്കല്‍ ജീവനക്കാരും, ബിഡികെ വാളണ്ടിയര്‍മാരും ഉള്‍പ്പെടെ മുപ്പതോളം പേര്‍ ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി പ്രവര്‍ത്തിച്ചു. ക്യാമ്പിന് രാജന്‍ തോട്ടത്തില്‍, ജോസ് എരിഞ്ഞേരി, ബാബു എരിഞ്ഞേരി, രാജേഷ് ആര്‍.ജെ., പ്രവീണ്‍കുമാര്‍, ബിനു, ബിവിന്‍ തോമസ്, രഞ്ജിത് എന്നിവര്‍ നേതൃത്വം നല്‍കി. 

ഗ്ലോബല്‍  ഇന്റര്‍നാഷണല്‍ കമ്പനിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് കഴിഞ്ഞവര്‍ഷം, കേരളത്തിലെ വിവിധ ജില്ലകളിലായി അര്‍ഹതപ്പെട്ട മുപ്പത് പേര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുകയുണ്ടായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.