'വായു'വിനെ നേരിടാന്‍ ഗുജറാത്തില്‍ യുദ്ധകാല നടപടികള്‍

Thursday 13 June 2019 2:53 am IST
പോര്‍ബന്തര്‍, െവരാവല്‍, മഹുത, ദ്വാരക തുടങ്ങി വിശാലമായ തീരമേഖലയില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകളെയാണ് ദുരന്തമുണ്ടാകാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിക്കുന്നത്.

അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് എത്തിയ വായു ചുഴലിക്കാറ്റിനെ നേരിടാന്‍ യുദ്ധകാല നടപടികള്‍.  വായു ഇന്ന് രാവിലെ മുതല്‍ ആഞ്ഞടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

പോര്‍ബന്തര്‍, െവരാവല്‍, മഹുത, ദ്വാരക തുടങ്ങി വിശാലമായ തീരമേഖലയില്‍ നിന്ന് ജനങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ലക്ഷക്കണക്കിനാളുകളെയാണ് ദുരന്തമുണ്ടാകാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ നിന്ന് ഒഴിപ്പിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്കു മുന്‍പുതന്നെ രണ്ടു  ലക്ഷത്തോളം പേരെ ഒഴിപ്പിച്ചുകഴിഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയുടെ സംഘങ്ങള്‍ തീരമേഖലകളില്‍ സര്‍വ്വസന്നാഹങ്ങളോടെ നിലകൊള്ളുകയാണ്. വ്യോമസേന കോപ്ടറുകള്‍ ഉപയോഗിച്ച് ആയിരങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് നീക്കുന്നുണ്ട്. തീരമേഖല ഇതിനകം തന്നെ വിജനമായിക്കഴിഞ്ഞു. ആപത്തൊഴിവാക്കാന്‍ പല റൂട്ടുകളിലും ട്രെയിന്‍ സര്‍വ്വീസുകളും നിര്‍ത്തി. 

തീരപ്രദേശങ്ങളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ മുഖ്യമന്ത്രി വിജയ് രൂപാണി വിനോദ സഞ്ചാരികളോടും അഭ്യര്‍ഥിച്ചു. മുഖ്യമ്രന്തിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. 'വായു' ചുഴലിക്കാറ്റിനെ നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന  നടപടികളോട് പൂര്‍ണമായി സഹകരിക്കാന്‍ ഗുജറാത്തിലെ ജനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ഥിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.