ന്യൂദല്‍ഹി: ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റ സാഹചര്യത്തില്‍ ദല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്സമാന് ഋഷഭ് പന്തിനോട് എത്രയും പെട്ടെന്ന് ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരാന്‍ ഇന്ത്യന്‍ ക്രിക്കറ്റ്് കണ്‍ട്രോള്‍ബോര്‍ഡ് ആവശ്യപ്പെട്ടു.
പതിനഞ്ചംഗ ലോകപ്പ് ടീമില്‍ സ്ഥാനം ലഭിക്കാതെ പോയ ഋഷഭ് പന്തിനെയും അമ്പാട്ടി റായ്ഡുവിനെയും റിസര്‍വ് താരങ്ങളായി ബിസിസിഐ തെരഞ്ഞെടുത്തിരുന്നു. ധവാന് പരിക്കേറ്റതോടെ പരിചയസമ്പന്നനായ റായ്ഡുവിനെ തഴഞ്ഞ് പന്തിനെയാണ് ഇംഗ്ലണ്ടിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചത്.
ധവാന്റെ പരിക്ക് നീരിക്ഷിച്ചതിനുശേഷമേ പന്തിനെ പകരക്കാരനാക്കാന്‍ തീരുമാനമെടുക്കൂ.
ധവാന്റെ വിരലിലെ എല്ലിന് പൊട്ടുണ്ടെന്നും മൂന്നാഴ്ച വിശ്രമം വേണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനാല്‍ ലോകകപ്പിലെ ശേഷിക്കുന്ന ഗ്രൂപ്പ് മത്സരങ്ങളില്‍ ധവാന് കളിക്കാനാകില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: