ലണ്ടന്‍: ഐസിസി ലോകകപ്പില്‍ തന്റെ പടയോട്ടം അവസാനിച്ചിട്ടില്ലെന്ന് പരിക്കേറ്റ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് സൂചിപ്പിച്ചു. ഉന്മേഷം ഉണ്ടാക്കുന്ന കവിതയ്ക്കൊപ്പം പരിക്കേറ്റ വിരലിന്റെ ചിത്രവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്താണ് ധവാന് തന്റെ ലോകകപ്പ് പ്രചാരണം അവസാനിച്ചിട്ടില്ലെന്ന സൂചന നല്‍കിയത്.
ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ധവാന് ഇന്ത്യയുടെ അടുത്ത മൂന്ന് മത്സരങ്ങളില്‍ കളിക്കില്ല. ഇന്ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തിലും ഞായറാഴ്ച പാക്കിസ്ഥാനെതിരായ മത്സരത്തിലും 22 ന് അഫ്ഗാനിസ്ഥാനെതിരെയും ധവാന് കളിക്കില്ല. എന്നിരുന്നാലും ധവാന് ടീമിനൊപ്പം തുടരും.
ധവാന് പരിക്കേറ്റ സാഹചര്യത്തില്‍ ദല്‍ഹി വിക്കറ്റ കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തിനെ ഇംഗ്ലണ്ടിലേക്ക വിളിച്ചിട്ടുണ്ട്. പക്ഷെ ബിസിസിഐ ഔദ്യോഗികമായി പന്തിനെ ധവാന്റെ പരക്കാരനായി തീരുമാനിച്ചിട്ടില്ല.
ഉര്‍ദു കവി റാഹത്ത് ഇന്ഡോറിയുടെ കവിതയാണ് ധവാന് പരിക്കേറ്റ വിരലിന്റെ ചിത്രത്തിനൊപ്പം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടയ്ക്കാണ് ധവാന് പരിക്കേറ്റത്. പരിക്കേറ്റെങ്കിലും കളി തുടര്‍ന്ന ധവാന് സെഞ്ചുറി നേടി ടീമിന് 36 റണ്‍സിന്റെ വിജയവും സമ്മാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: