ദീപമായ് തെളിയണം പരമാത്മസ്വരൂപം

Thursday 13 June 2019 4:52 am IST

ളത്വം കലര്‍ന്നിതുലകാരത്തിനപ്പരിചു

തത്ത്വം നിനയ്ക്കിലൊരു ദിവ്യത്വമുണ്ടു തവ

കത്തുന്ന പൊന്‍മണിവിളക്കെന്നപോലെ ഹൃദി

നില്‍ക്കുന്ന നാഥ! ഹരി നാരായണായ നമഃ

ളത്വം- 'ള' എന്ന അക്ഷരം, അപ്പരിചു-അപ്രകാരം. സംസ്‌കൃതഭാഷയില്‍ 'ല'കാരത്തിന് 'ള'കാരത്തിന്റെ ഉച്ചാരണവും വന്നുചേരും. ല, ള യോരഭേദഃ എന്ന് പ്രമാണമുണ്ടല്ലോ. സത്യം അറിയുമ്പോള്‍ ല, ള എന്നീ അക്ഷരങ്ങളുടെ ബന്ധംപോലെ തന്നെയാണ് പരമാത്മാവും ജീവാത്മാവും തമ്മിലുള്ളത്. ഈശ്വരന്‍ മായയില്‍ പ്രതിഫലിക്കുമ്പോള്‍ ജീവനായും ആ മായാബന്ധം ഇല്ലാതാവുമ്പോള്‍ തന്റെ യഥാര്‍ത്ഥ സ്ഥിതിയായും ഭവിക്കുന്നു. ജ്വലിക്കുന്ന മണിദീപംപോലെ പരമാത്മ സ്വരൂപം എന്റെ ഹൃദയത്തില്‍ തെളിഞ്ഞുവരുന്നു. ഇക്കാണുന്ന പ്രപഞ്ചം മുഴുവന്‍ ഈശ്വരമയമെന്ന് ഞാനറിയുന്നു. അല്ലയോ ഭഗവാനേ, അങ്ങേക്ക് നമസ്‌കാരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.