ശക്തമായ പൊടിക്കാറ്റ്: ദല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു

Thursday 13 June 2019 9:25 am IST
ശബ്ദത്തോടുകൂടിയുള്ള പൊടിക്കാറ്റാണ് ദല്‍ഹിയില്‍ ആഞ്ഞടിച്ചത്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തി വയ്ക്കുകയും വിമാനങ്ങള്‍ വഴി തിരിച്ച് വിടുകയും ചെയ്തു.

ന്യൂദല്‍ഹി: ശക്തമായ പൊടിക്കാറ്റിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തിവെച്ചു.

ശബ്ദത്തോടുകൂടിയുള്ള പൊടിക്കാറ്റാണ് ദല്‍ഹിയില്‍ ആഞ്ഞടിച്ചത്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ഒരു മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തി വയ്ക്കുകയും വിമാനങ്ങള്‍ വഴി തിരിച്ച് വിടുകയും ചെയ്തു. 

വായു ചുഴലിക്കാറ്റിന്റെ ആഘാതമാണ് പൊടിക്കാറ്റു വീശുന്നതിനും ചൂടു കുറയുന്നതിനും കാരണമായതെന്നാണ് വിലയിരുത്തല്‍. ഗുജറാത്തിലും ശക്തമായ പൊടിക്കാറ്റാണ് വീശുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: ശക്തമായ പൊടിക്കാറ്റ്ന്യൂദല്‍ഹി