മുത്തലാഖ്: രാജ്യത്തെ ആദ്യ അറസ്റ്റ് യുപിയില്‍; നടപടിയ്ക്ക് നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രി നേരിട്ട്; യോഗി ആദ്യത്യനാഥിന് നന്ദി പറഞ്ഞ് യുവതി

Thursday 13 June 2019 11:37 am IST

ന്യൂദല്‍ഹി: മുത്തലാഖ് നിയമവിരുദ്ധമാക്കുന്നതിനുള്ള ബില്‍ കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച ചെയ്യാനിരിക്കെ തലാഖ് വഴി വിവാഹമോചനം നടത്തിയ യുവാവിനെ ഉത്തര്‍ പ്രദേശില്‍ അറസ്റ്റ് ചെയ്തു. മുസ്ലീം ശരിഅത്ത് നിയമം അനുസരിച്ച് വിവാഹമോചനത്തിന് ശ്രമിച്ച യുവാവിനെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് യുപി പൊലീസ്  പിടികൂടിയത്.  മാല്‍പുര സ്വദേശിയായ തരന്നം ബീഗം എന്ന സ്ത്രീയുടെ പരാതിയില്‍ ഭര്‍ത്താവായ സിക്രു റഹ്മാനെ പൊലീസ് അറസ്റ്റ് ചെയ്തെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായിരുന്നു.  മൂന്ന് കുട്ടികളാണ് ഇവര്‍ക്കുള്ളത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ സിക്രു റഹ്മാന്‍ തന്നെ നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഇയാള്‍ പഠിപ്പിക്കുന്ന മദ്രസയിലെ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതോടെ കഴിഞ്ഞ ആഴ്ച മുത്തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുകയായിരുന്നെന്നും യുവതി പൊലീസില്‍ നല്‍കിയ പരാതയില്‍ പറയുന്നു. 

പിന്നീട് സിക്രു റഹ്മാന്‍ ഇവരെ വീട്ടില്‍ നിന്നും അടിച്ചിറക്കി.  ഇതോടെയാണ്  സ്ത്രീ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സമീപിച്ചത്.  പ്രാഥമിക അന്വേഷണത്തില്‍ സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ അന്വേഷണം ലോക്കല്‍ പൊലീസിനെ ഏല്‍പ്പിച്ചു. സംഭവത്തില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിക്രു റഹ്മാനെ മുസ്ലീം വിവാഹസംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു. മുഖ്യമന്ത്രി യോഗി ആദ്യത്യനാഥിന്റെ നടപടിയില്‍ സന്തോഷമുണ്ടെന്ന് തരന്നം ബീഗം മാധ്യമങ്ങളോട് പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.