ഐഎസ് അന്വേഷണം; കോയമ്പത്തൂരില്‍ നടത്തിയ പരിശോധനയില്‍ എന്‍ഐഎ ലഘു ലേഖകള്‍ കണ്ടെടുത്തു

Thursday 13 June 2019 11:51 am IST
ഐഎസിന്റെ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ,ഇപ്പോള്‍ അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീനും കേസെടുത്തിരിക്കുന്ന മറ്റ് അഞ്ചു പേര്‍ക്കും എസ്ഡിപിഐ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സംശയവും ഇതോടെ ശക്തമായി.

കോയമ്പത്തൂര്‍: കേരളത്തിലെയും തമിഴ്‌നാട്ടിലെയും ആരാധനാ കേന്ദ്രങ്ങളില്‍ ഭീകരാക്രമണ പദ്ധതിയിട്ട ഐഎസ് ഭീകരരെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി എന്‍ഐഎ കോയമ്പത്തൂരില്‍ നടത്തിയ പരിശോധനയില്‍ എസ്ഡിപിഐ  പോപ്പുലര്‍ ഫ്രണ്ട് ലഘു ലേഖകള്‍ കണ്ടെടുത്തു.

ഐഎസിന്റെ യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഇപ്പോള്‍ അറസ്റ്റിലായ മുഹമ്മദ് അസ്ഹറുദ്ദീനും കേസെടുത്തിരിക്കുന്ന മറ്റ് അഞ്ചു പേര്‍ക്കും എസ്ഡിപിഐ  പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന സംശയവും ഇതോടെ ശക്തമായി.

ലഘു ലേഖകള്‍ കൂടാതെ നാലു മൊബൈല്‍ ഫോണുകള്‍, 29 സിം കാര്‍ഡുകള്‍, 10 പെന്‍ ഡ്രൈവുകള്‍, നാലു ലാപ് ടോപ്പുകള്‍, ആറ് മെമ്മറി കാര്‍ഡുകള്‍, നാലു ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവുകള്‍, 13 ഡിവിഡികള്‍, 300 എയര്‍ ഗണ്‍ പെല്ലറ്റുകള്‍, മറ്റ് രേഖകള്‍ എന്നിവയും പരിശോധനയില്‍ കണ്ടെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.