കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐയെ കാണാനില്ല; പരാതിയുമായി ഭാര്യ

Thursday 13 June 2019 2:23 pm IST

കൊച്ചി : എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ സിഐ വി.എസ്. നവാസിനെ കാണാനില്ലെന്നാണ് പരാതി. സിഐയുടെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്ന് കൊച്ചി പോലീസ് ഇദ്ദേഹത്തെ കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ നവാസിനെ കാണാനില്ലെന്നാണ് പരാതിയില്‍ പറയുന്നത്. സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ ഔദ്യോഗിക ചുമതലകള്‍ നവാസ് ഒഴിഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

ബുധനാഴ്ച നവാസും മേലുദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റം നടന്നിരുന്നു. തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പറിന്റെ സിം കീഴുദ്യോഗസ്ഥന് കൈമാറി. പിന്നീട് ഇദ്ദേഹം തന്റെ ഭാര്യയ്ക്ക് എസ്എംഎസ് സന്ദേശം അയച്ചതായും സൂചനയുണ്ട്.

പോലീസ് ഉദ്യോഗസ്ഥനം തന്നെ കാണാതായ സംഭവം അത്യധികം ഗൗരവമായി തന്നെ എടുക്കുന്നതാണെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഐ.ജി. വിജയ്‌സാക്കറെ അറിയിച്ചു. നവാസിനെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി ഇന്ന് രാവിലെയാണ് വിജയസാക്കറെ ചുമതലയേറ്റത്. 

സിഐയുടെ ഭാര്യയുടെ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സിഐയ്ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.