മലയാലപ്പുഴ ദേവീ ക്ഷേത്രത്തിലെ അക്രമം; 18 പ്രതികള്‍ക്ക് കഠിന തടവ്

Thursday 13 June 2019 3:05 pm IST
2002ല്‍ പത്തനംതിട്ട മലയാലപ്പുഴ ദേവീ ക്ഷേത്രത്തില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ഇന്ന് വിധി വന്നത് . ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 148, 324,3 32, 342 വകുപ്പുകളും പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി ആക്ടിലെ വിവിധ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്.

പത്തനംതിട്ട: പത്തനംതിട്ട മലയാലപ്പുഴ ദേവീ ക്ഷേത്രത്തിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസില്‍ 18 പ്രതികള്‍ക്ക് കോടതി കഠിന തടവ് വിധിച്ചു. 35 പ്രതികളില്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തിയ അഡീഷണല്‍ ജില്ലാ കോടതി 17 പേരെ വെറുതെ വിട്ടു. അതേസമയം മുന്‍ ദേവസ്വം കമ്മീഷണറെ വധിക്കാന്‍ ശ്രമിച്ചുവെന്ന കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല.

2002ല്‍ പത്തനംതിട്ട മലയാലപ്പുഴ ദേവീ ക്ഷേത്രത്തില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് ഇന്ന് വിധി വന്നത് . ഇവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 143, 147, 148, 324,3 32, 342 വകുപ്പുകളും പൊതുമുതല്‍ നശിപ്പിച്ചതിന് പിഡിപിപി ആക്ടിലെ വിവിധ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. കഠിന തടവിനൊപ്പം പിഴയായി 5000 രൂപ വീതം അടക്കണമെന്നും ഉത്തരവില്‍ പറയുന്നു .

മലയാലപ്പുഴ ക്ഷേത്രത്തില്‍ ശതകോടി അര്‍ച്ചന നടത്താന്‍ തീരുമാനിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പരാതിയും പ്രതിഷേധവുമായിരുന്നു, ആക്രമണത്തിലേക്ക് കലാശിച്ചത് . അര്‍ച്ചന നടത്തുന്നതില്‍ ക്രമക്കേടുണ്ടെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ ഇത് സംബന്ധിച്ച് അന്വേഷിക്കാന്‍ എത്തിയ ദേവസ്വം കമ്മീഷണറടക്കമുള്ളവരെ ക്ഷേത്രത്തില്‍ പൂട്ടിയിടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.