കൊല്ലത്ത് സ്‌കൂള്‍ ബസ് അപകടം; 12 പേര്‍ക്ക് പരിക്ക്

Thursday 13 June 2019 3:23 pm IST

പത്തനാപുരം: ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിലേക്ക് സ്‌കൂള്‍ ബസ് ഇടിച്ചുകയറി 12 പേര്‍ക്ക് പരിക്ക്.പുനലൂര്‍ താലൂക്ക് സമാജത്തിന്റെ ഉടമസ്ഥതയിലുള്ള ബസാണ് അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

വിളക്കുടി ധര്‍മ്മശാസ്താ ക്ഷേത്രത്തിന്റെ ആനക്കൊട്ടിലിലേക്കാണ് ബസ് ഇടിച്ചുകയറിയത്. പത്ത് കുട്ടികള്‍ക്കും ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടികളെ കുന്നിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി വിട്ടയച്ചു.

ക്ലീനറുടെ കാലുകള്‍ രണ്ടും ബസില്‍ കുടുങ്ങിയ നിലയിലായിരുന്നു. ആവണീശ്വരത്തുനിന്നും അഗ്‌നിശമന സേനയെത്തി ബസിന്റെ മുന്‍വശം വെട്ടിപ്പൊളിച്ചാണ് ഇയാളെ പുറത്തെടുത്തത്. ഡ്രൈവറും, ക്ലീനറും പുനലൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.