വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്; എല്ലാ പ്രവര്‍ത്തകരും തയാറായിരിക്കാന്‍ രാഹുല്‍ ഗാന്ധി

Thursday 13 June 2019 3:34 pm IST

 

ഗുജറാത്ത്: വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് വീശിയടിക്കുമെന്ന് മുന്നറിയപ്പ് ലഭിച്ചതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തയ്യാറായിട്ടിരിക്കാന്‍ ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. എല്ലാവരും ചുഴലിക്കാറ്റില്‍ സുരക്ഷിതരായിരിക്കാന്‍ താന്‍ പ്രാര്‍ത്ഥിക്കുന്നതായും ട്വിറ്റര്‍ സന്ദേശത്തില്‍ അദ്ദേഹം വ്യക്തമാക്കി. 

''വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക് അടുക്കുകയാണ്. ചുഴലിക്കാറ്റ് വീശിയടിക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ സഹായം ലഭ്യമാക്കാന്‍ തയ്യാറായിരിക്കാന്‍ ഞാനെല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ആവശ്യപ്പെടുകയാണ്. ചുഴലിക്കാറ്റിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന എല്ലാവരും സുരക്ഷിതരായിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കുന്നു''- രാഹുല്‍ ഗാന്ധി 

ഇപ്പോള്‍ കാറ്റ് ഗുജറാത്ത് തീരത്ത് നിന്ന് വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് ഗതി മാറുകയാണ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഗുജറാത്തില്‍ മൂന്ന് ലക്ഷത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. കാറ്റ് തീരം തൊടുകയാണെങ്കില്‍ മണിക്കൂറില്‍ 135 മുതല്‍ 165 കി മി വേഗത വരെ വേഗത കൈവരിച്ചേക്കും.ഗുജറാത്തിലെ തീരപ്രദേശങ്ങളായ കച്ച്, ദ്വാരക, വെരാവല്‍, ദിയു, പോര്‍ബന്ധര്‍ എന്നിവിടങ്ങളെ കാറ്റ് സാരമായി ബാധിച്ചേക്കും. 33 ബറ്റാലിയന്‍ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു.ശനഷ്ടങ്ങള്‍ ലഘൂകരിക്കാനുള്ള മുന്നൊരുക്കള്‍ കേന്ദ്ര  സംസ്ഥാന സര്‍ക്കാരുകള്‍ തുടരുകയാണ്. സുരക്ഷ മുന്‍കരുതല്‍ അവലോകനം ചെയ്യാന്‍ ഉന്നതതലയോഗങ്ങള്‍ ചേരുന്നുണ്ട്. സാഹചര്യം തുടര്‍ച്ചയായി വിലയിരുത്തുന്നുണ്ടെന്ന് പ്രധാനമന്ത്രിയും പ്രതികരിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.