പെരിയ ഇരട്ടക്കൊലപാതകം : പ്രതികള്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു

Thursday 13 June 2019 3:47 pm IST

കൊച്ചി : പെരിയ ഇരട്ടക്കൊലപാതക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതികള്‍ ജാമ്യാപേക്ഷ പിന്‍വലിച്ചു. വ്യാഴാഴ്ച ഹര്‍ജി പരിഗണിക്കാനിരിക്കേയാണ് പ്രതികള്‍ ജാമ്യാപേക്ഷ പിന്‍വലിച്ചിരിക്കുന്നത്. 

ജാമ്യത്തിനായി പ്രത്യേക കോടതിയെ സമീപിക്കുകയാണെന്നും അതുകൊണ്ട് ജാമ്യം ഹര്‍ജി പിന്‍വലിക്കുകയാണെന്നാണ് പ്രതികള്‍ മറുപടി നല്‍കിയത്. പ്രതികളായ സജി പി. ജോര്‍ജ്, മുരളി രഞ്ജിത്ത് എന്നിവരാണ് ജാമ്യഹര്‍ജി പിന്‍വലിച്ചത്.

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.