ശബരിമല വിമാനത്താവളം പണിതേ അടങ്ങൂവെന്ന വാശിയില്‍ മുഖ്യമന്ത്രി; യോഹന്നാന്‍ പിന്‍മാറിയപ്പോള്‍ യോഗം വിളിക്കാന്‍ സര്‍ക്കാര്‍; ഭൂമി ഏറ്റെടുക്കാന്‍ കോടതിയിലേക്ക്

Thursday 13 June 2019 4:27 pm IST

 

തിരുവനന്തപുരം: ശബരിമല വിമാനത്താവളം പണിതേ അടങ്ങൂവെന്ന വാശിയില്‍ പിണറായി സര്‍ക്കാര്‍. സ്വയം പ്രഖ്യാപിത ബിഷപ്പായ കെ.പി യോഹന്നാന്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് ശബരിമല വിമാനത്താവള പദ്ധതിക്ക് വിട്ടുനല്‍കില്ലെന്ന് അറിയിച്ചതോടെയാണ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയത്. 

നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളം സംബന്ധിച്ച അടുത്ത നടപടികള്‍ ആലോചിക്കാന്‍ സര്‍ക്കാര്‍ ഉന്നതതലയോഗം വിളിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവള പദ്ധതിക്കായി എരുമേലിക്ക് സമീപമുള്ള എസ്റ്റേറ്റ് നല്‍കാമെന്ന് ഒരു വര്‍ഷം മുന്‍പ് സഭ പ്രഖ്യാപനം നടത്തിയിരുന്നു. ശബരിമലയെ തകര്‍ക്കുന്ന പദ്ധതിയാകുമിതെന്ന് വിശ്വാസികള്‍ ഒന്നടങ്കം വ്യക്തമാക്കിയിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട് വിവാദത്തിന് താത്പര്യമില്ലെന്നും അഭിപ്രായസമന്വയമില്ലെങ്കില്‍ ഭൂമി നല്‍കില്ലെന്നുമാണ് ഇപ്പോള്‍ ബിലീവേഴ്സ് ചര്‍ച്ച് പറയുന്നത്. 

എന്നാല്‍, പദ്ധതിയുമായി ബന്ധപ്പെട്ട് വരുന്ന നിയമപ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനാണ് ഇപ്പോള്‍ സര്‍ക്കാര്‍ യോഗം വിളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.  ഹാരിസണ്‍ വിറ്റതും കൈവശംവെച്ചിരിക്കുന്നതുമായി വരുന്ന എല്ലാ ഭൂമിയും ഏറ്റെടുക്കാന്‍ അതത് മുന്‍സിഫ് കോടതികളെ സമീപിക്കാനാണ് തീരുമാനം. ചെറുവള്ളി തോട്ടത്തില്‍ ഇത് എങ്ങനെയെന്നാണ് ചോദ്യം. ഭൂമി കൈവശമാക്കല്‍, അടുത്ത അനുമതിക്ക് വേണ്ട മുന്നൊരുക്കം, പഠനങ്ങള്‍ എന്നിവയ യോഗത്തില്‍ തീരുമാനിക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.