ഹിന്ദുക്കളെ ചോര വരും വരെ മര്‍ദ്ദിക്കാന്‍ ആഹ്വാനം ചെയ്ത ബിഷപ്പിനെതിരെ നടപടിയില്ല

Thursday 13 June 2019 5:34 pm IST
ഹിന്ദുക്കളെ കായികമായി നേരിടാന്‍ ഒന്‍പതു മാസം മുന്‍പ് ഇയാള്‍ എസ്ഡിപിഐക്കാരോട് ആഹ്വാനം ചെയ്തിരുന്നു. ഇങ്ങനെ ചെയ്താല്‍ എസ്ഡിപിഐക്ക് തമിഴ് രാഷ്ട്രീയ നേതാക്കളായ വൈക്കോയുടെയും തിരുമണവാളന്റെയും എം.കെ. സ്റ്റാലിന്റെയും പിന്തുണ നേടി നല്‍കാമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഹിന്ദുക്കളെ നേരിടാന്‍ പരസ്യമായി എസ്ഡിപിഐയോട് ആഹ്വാനം ചെയ്തിട്ടും പോലീസ് അനങ്ങിയില്ല.

ചെന്നൈ: ഹിന്ദു മതത്തെ അടച്ചാക്ഷേപിച്ച, ഹിന്ദുക്കളുടെ മുഖത്ത് ഇടിക്കാനും ചോരവരും വരെ മര്‍ദ്ദിക്കാനും ആഹ്വാനം ചെയ്ത ഇവാന്‍ജലിക്കല്‍ ബിഷപ്പിനെതിരെ ഇനിയും നടപടിയായില്ല. ഇവാന്‍ജലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യയിലെ ബിഷപ്പ് എസ്ര സര്‍ഗുണമാണ് ഇപ്പോഴും തമിഴ്നാട്ടില്‍ മതവിദ്വേഷം പടര്‍ത്തി കറങ്ങുന്നത്.

ഹിന്ദു എന്നൊരു മതമില്ല. ഇക്കാര്യം സമൂഹമൊട്ടാകെ പ്രചരിപ്പിക്കണം. എതിര്‍ക്കാന്‍ വരുന്നവരുടെ മുഖത്തിടിച്ച് അവരെ ചോരവരും വരെ മര്‍ദ്ദിക്കണമെന്നാണ് ബിഷപ്പ് എസ്ര സര്‍ഗുണന്‍ ആഹ്വാനം ചെയ്യുന്നത്. വെറും നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഹിന്ദു എന്നൊരു മതമുണ്ടായതെന്നാണ് സര്‍ഗുണത്തിനിന്റെ വാദം. 1901ല്‍ സെന്‍സസ് നടത്തിയ ഉദ്യോഗസ്ഥര്‍ ക്രൈസ്തവ, മുസ്ലിം, സിഖ്, ബുദ്ധ മതത്തില്‍പ്പെടാത്തവരുടെ പട്ടികയുണ്ടാക്കി അവര്‍ക്ക് നല്‍കിയ പേരാണ് ഹിന്ദുവെന്നും ബിഷപ്പ് പറയുന്നു. രാജ്യത്ത് 50 ശതമാനം പോലും ഹൈന്ദവരില്ലെന്നും ഇത് പള്ളികളില്‍ രഹസ്യമായി പറയുകയല്ല വേണ്ടതെന്നും ബിഷപ്പ് പറയുന്നു.

ഹിന്ദുക്കളെ കായികമായി നേരിടാന്‍ ഒന്‍പതു മാസം മുന്‍പ് ഇയാള്‍ എസ്ഡിപിഐക്കാരോട് ആഹ്വാനം ചെയ്തിരുന്നു. ഇങ്ങനെ ചെയ്താല്‍ എസ്ഡിപിഐക്ക്  തമിഴ് രാഷ്ട്രീയ നേതാക്കളായ വൈക്കോയുടെയും തിരുമണവാളന്റെയും എം.കെ. സ്റ്റാലിന്റെയും പിന്തുണ നേടി നല്‍കാമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഹിന്ദുക്കളെ നേരിടാന്‍ പരസ്യമായി എസ്ഡിപിഐയോട് ആഹ്വാനം ചെയ്തിട്ടും പോലീസ് അനങ്ങിയില്ല.

ഏപ്രില്‍ 24ന് വിടുതലൈ ചിരുത്തൈ കച്ചി നടത്തിയ പരിപാടിയില്‍ ഹിന്ദുമതത്തിലെ വണ്ണിയാര്‍ സമുദായത്തെ ഇയാള്‍ അടച്ചാക്ഷേപിച്ചിരുന്നു. പിഎംകെ നേതാവ് രാംദോസ്, മകന്‍ അന്‍പുമണി രാംദോസ് എന്നിവരെ വ്യക്തിപരമായും അവഹേളിച്ചു. തുര്‍ടന്ന് മതവെറി പ്രസംഗത്തിനെതിരെ അഡ്വ. തങ്കദുരൈ നല്‍കിയ കേസില്‍ കോടതി ഇയാള്‍ക്ക് സമന്‍സ് അയച്ചിരുന്നു. ഇയാളുടെ വംശവെറി നിറഞ്ഞ പ്രസംഗങ്ങള്‍ക്കെതിരെ നിരവധിയാളുകള്‍ പരാതി നല്‍കിയിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലും ഇയാള്‍ക്കെതിരെ ശരവര്‍ഷമാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.