അയ്യപ്പ വിശ്വാസികള്‍ കഞ്ചാവ് വലിക്കുമെന്ന് അധിക്ഷേപിച്ച എസ്എഫ്‌ഐ നേതാവ് രണ്ടു കിലോ കഞ്ചാവുമായി പിടിയില്‍; മുഹമ്മദ് കഞ്ചാവ് കടത്തിയത് ആന്ധ്രയില്‍ നിന്ന്

Thursday 13 June 2019 6:19 pm IST

തിരുവനന്തപുരം: ശബരിമലയില്‍ പോകാനായി വൃതം നോക്കുന്ന അയ്യപ്പ വിശ്വാസികള്‍ കഞ്ചാവ് വലിക്കുമെന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട എസ്എഫ്‌ഐ നേതാവ് രണ്ടുകിലോ കഞ്ചാവുമായി പിടിയില്‍. രണ്ടുകിലോ കഞ്ചാവുമായി കാറില്‍ കടക്കുന്നതിനിടെയാണ് എസ്എഫ്‌ഐ നേതാവും വാടാനപ്പിള്ളി സ്വദേശിയുമായ മുഹമ്മദ് ഷെജി പിടിയിലായത്. ഇയാളെ പിടികൂടുന്നതിനിടെ പ്രിവന്റ്‌വ് ഓഫീസര്‍ ജെയ്‌സണ്‍ ജോസിന് പരുക്കേറ്റു.

തൃശൂര്‍ റെയിവേ സ്‌റ്റേഷന് സമീപത്താണ് സംഭവം.  ആന്ധ്രയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം തൃശൂരിലേക്ക് എസ്എഫ്‌ഐ നേതാവിന്റെ നേതൃത്വത്തില്‍ കഞ്ചാവ് കടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് സംഘം പരിശോധന നടത്തിയത്. ഇതിനിടെയാണ് സംശയാസ്പദമായ രീതിയില്‍ മുഹമ്മദ് ഷെജിയെ കാണുന്നത്. ഇയാള്‍ രണ്ടു കിലോ കഞ്ചാവ് നിറച്ച ബാഗ്  കാറിനുള്ളിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.എഫ് സുരേഷിന്റെ  നേതൃത്വത്തിലുള്ള സംഘം തടയുന്നത്. പിടിവലിക്കിടെ ജെയ്‌സണ്‍ ജോസിനെ അടിച്ചുവീഴ്ത്തി പ്രതി ഓടി. തുടര്‍ന്ന് ഇയാളെ ഓടിച്ചിട്ട് പിടികൂടുടയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ എസ്എഫ്‌ഐ നേതാവിനെ റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.