അന്പില് വഴിയതു ഉയിനിലൈ അതില്ലാര്ക്കു
എന്‍പുതോല്‍ പോര്‍ത്ത ഉടമ്പ്
അന്പില് വഴിയതു -സ്നേഹത്തിന്റെ മാര്‍ഗ്ഗത്തില്‍ നില്ക്കുന്ന, ഉടമ്പു – ശരീരമാണ്
ഉയിര്‍നിലൈ – ജീവനുള്ളത്
അതില്ലാര്ക്കു – ആ സ്നേഹം ഇല്ലാത്തവര്‍ക്ക്
എന്‍പുതോല്‍ പോര്‍ത്ത – എല്ലില്‍ തോല് പൊതിഞ്ഞ (ശരീരം)
സ്നേഹത്തിന്റെ മാര്‍ഗ്ഗത്തില്‍ നില്ക്കുന്ന ശരീരമാണ് ജീവനുള്ളത്. ആ സ്നേഹം ഇല്ലാത്തവര്‍ക്ക് എല്ലില്‍ തോല് പൊതിഞ്ഞ ഒന്നാണ് ശരീരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: