സീനിയര്‍ അത്‌ലറ്റിക്‌സ് നാളെ മുതല്‍

Friday 14 June 2019 3:31 am IST

കൊച്ചി: ഡോ. ടോണി ഡാനിയേല്‍ മെമ്മോറിയല്‍ അറുപത്തിമൂന്നാമത് സംസ്ഥാന സീനിയര്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് 15, 16 തീയതികളില്‍ കാലിക്കറ്റ് സര്‍വകലാശാല ഗ്രൗണ്ടിലെ സിന്തറ്റിക്  ട്രാക്കില്‍ അരങ്ങേറും. 15ന് രാവിലെ 6.15ന് പുരുഷന്മാരുടെ 10000 മീറ്റര്‍ ഓട്ടത്തോടെയാണ് രണ്ട് ദിവസത്തെ ചാമ്പ്യന്‍ഷിപ്പിന് തുടക്കമാവുക. ദേശീയ അന്തര്‍ദേശീയ താരങ്ങളുള്‍പ്പെടെ 450ഓളം താരങ്ങള്‍ പങ്കെടുക്കും.

15ന് വൈകിട്ട് വൈകുന്നേരം നാലിനു പി. അബ്ദുല്‍ഹമീദ് എംഎല്‍എ ചാമ്പ്യന്‍ഷിപ്പ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. 16ന് വൈകിട്ട് മുന്നിന് നടക്കുന്ന സമാപന സമ്മേളനത്തില്‍ കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.