പാക് ഭീകരത ഉന്നയിച്ച് മോദി

Thursday 13 June 2019 11:01 pm IST

ബിഷ്‌കേക്: പാക്കിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകരത ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഷാങ്്ഹായ് കോ ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിക്ക് കിര്‍ഗിസ്ഥാനില്‍ എത്തിയ മോദി ചൈനീസ് പ്രസിഡന്റുമായുള്ള ചര്‍ച്ചയ്ക്കിടെയാണ് ഇക്കാര്യം ഉന്നയിച്ചതെന്ന് വിദേശകാര്യ സെക്രട്ടറി വിജയ് ഘോഖലെ അറിയിച്ചു. ഇന്ത്യയെ ഗുരുതരമായി ബാധിക്കുന്ന ഭീകരതയ്‌ക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടി കൈക്കൊണ്ടേ തീരൂ എന്ന് ഷീ ജിന്‍പിങ്ങിനോട് മോദി വ്യക്തമാക്കിയതായും അദ്ദേഹം പറഞ്ഞു.

 ഭീകരതയില്ലാത്ത അന്തരീക്ഷം അവര്‍ സൃഷ്ടിക്കണം. എന്നാല്‍, ഇത് നടക്കുന്നതായി ഇന്ത്യക്ക് ബോധ്യപ്പെട്ടില്ല-മോദി പറഞ്ഞു. സമാധാനം പുനഃസ്ഥാപിക്കാനുള്ള സകല ശ്രമങ്ങളും ഇന്ത്യ നടത്തിയതാണ്.  എന്നാല്‍, ഈ ശ്രമങ്ങളെല്ലാം അട്ടിമറിച്ചു. ഭീകരതയ്‌ക്കെതിരെ പാക്കിസ്ഥാന്‍ ശക്തമായ നടപടി എടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ചര്‍ച്ചയില്‍ മോദി വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇന്ത്യയുടെ നിലപാട് എന്നും ഒന്നു തന്നെയാണ്. പാക്കിസ്ഥാനുമായി ഇന്ത്യ സമാധാനപരമായ ബന്ധമാണ് ആഗ്രഹിക്കുന്നത്.

പാക് പ്രസിഡന്റ് ഇമ്രാന്‍ ഖാനും  ഷീ ജിന്‍പിങ്ങും കൂടിക്കാണാനിരിക്കെയാണ് മോദി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്.

ഇന്ത്യയിലേക്കുള്ള  മോദിയുടെ ക്ഷണം ഷീ ജിന്‍പിങ് സ്വീകരിച്ചു. ചൈനീസ് പ്രസിഡന്റുമായുള്ള ചര്‍ച്ച വളരെയേറെ ഫലവത്തായിരുന്നതായി മോദി പിന്നീട് പ്രതികരിച്ചു. 

മോദിക്ക് റഷ്യയിലേക്ക് ക്ഷണം

റഷ്യയിലെ വ്‌ളാഡിവസ്‌റ്റോക്കില്‍ സപ്തംബറില്‍ നടക്കുന്ന കിഴക്കന്‍ രാജ്യങ്ങളുടെ സാമ്പത്തിക ഫോറത്തില്‍ പങ്കെടുക്കാന്‍ മോദിയെ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ക്ഷണിച്ചു. ഷാങ്ങ്ഹായ് കോ ഓപ്പറേഷന്‍ ഉച്ചകോടിക്ക് എത്തിയതായിരുന്നു പുടിനും. മോദിയും പുടിനും ഉഭയകക്ഷി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.