പുല്‍വാമ: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ സുരക്ഷസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ അവന്തിപോരയ്ക്കു സമീപം ബ്രോബന്ദിനയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുകയായിരുന്നു.
ഇതിനിടെ സുരക്ഷാ സേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. സൈന്യവും ശക്തമായി തിരിച്ചടിച്ചു. ഏറ്റുമുട്ടലിനൊടുവില്‍ ഭീകരരില്‍ നിന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. പ്രദേശത്ത് ഒളിച്ചിരിക്കുന്ന കൂടുതല്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: