കര്‍ണ്ണാടക ജെഡിഎസ്- കോണ്‍ഗ്രസ് സര്‍ക്കാര്‍ വിപൂലീകരിച്ചു

Friday 14 June 2019 5:13 pm IST

ബെംഗളൂരു : കര്‍ണാടകയിലെ ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ വിപുലീകരിച്ചു. ഉച്ചയ്ക്ക് ഒരു മണിയ്ക്കാണ് രണ്ട് മന്ത്രിമാര്‍ ബംഗളുരുവിലെ രാജ്ഭവനില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്.

സര്‍ക്കാറിന് നിലനില്‍പ് ഭീഷണി ഒഴിവാക്കാന്‍ മുന്‍പ് പിന്തുണ നല്‍കിയിരുന്ന സ്വതന്ത്രരായ ഹാവേരി എംഎല്‍എ ആര്‍. ശങ്കര്‍, മല്‍ബഗല്‍ എംഎല്‍എ എച്ച്. നാഗേഷ് എന്നിവരെയാണ് മന്ത്രിമാരാക്കിയത്. ഒഴിവുള്ള മൂന്ന് മന്ത്രിസ്ഥാനങ്ങളില്‍ രണ്ടെണ്ണം ജെഡിഎസിനും ഒന്ന് കോണ്‍ഗ്രസിനും അവകാശപ്പെട്ടതാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.