യോഗയ്ക്കായി ചില ടിപ്‌സുകള്‍

Friday 14 June 2019 6:15 pm IST

വീണ്ടും ഒരു അന്താരാഷ്ട്ര യോഗാദിനം കൂടി. യോഗാദിനാഘോഷം കഴിയുന്നതോടെ വീണ്ടും യോഗയെ മറന്ന മട്ടാണ് മിക്കവര്‍ക്കും. ചിലര്‍ക്കാകട്ടെ ചെയ്തു തുടങ്ങണമെന്നൊക്കെയുണ്ട്. പക്ഷേ എങ്ങനെ, എപ്പോള്‍, തുടങ്ങണമെന്ന കണ്‍ഫ്യൂഷനാണു താനും. തുടക്കകാര്‍ക്കു വേണ്ടി ഇതാ ചില യോഗാ ടിപ്‌സ്.

ആദ്യം വേണ്ടത് ക്ഷമയാണ്. ഒറ്റ ദിവസം കൊണ്ട് എല്ലാ ആസനങ്ങളും പഠിച്ച് സൂര്യനമസ്‌കാരം ചെയ്‌തേക്കാം എന്നു വിചാരിക്കരുത്. ശരീരം നന്നായി വഴങ്ങിക്കിട്ടാന്‍ കുറച്ചു ദിവസമെടുക്കുമെന്ന് ഓര്‍മിക്കുക. 

സന്ധികളില്‍ വേദനയുണ്ടാവുന്നത് ആദ്യമൊക്കെ സ്വാഭാവികം. അതിന് പ്രത്യേകം ചികില്‍സയ്ക്കു പോകേണ്ടതില്ല.

ഓരോ ദിവസവും ഓരോ യോഗാസനം വീതം കൂട്ടിച്ചെയ്യുക. ശരീരം വഴക്കമുള്ളതാക്കാനുള്ള ലഘു വ്യായാമങ്ങള്‍ ചെയ്യുക.

ശ്വാസകോശം നിറയെ ശ്വാസമെടുത്തു പരിശീലിക്കുക. ശ്വസനക്രിയ യോഗാനങ്ങളില്‍ വളെര പ്രധാനപ്പെട്ടതാണ്.

യോഗ ചെയ്യുന്നതിനായി ശാന്തമായ ഒരു ഇടം തിരഞ്ഞെടുക്കുക. മറ്റു ശബ്ദങ്ങളോ ബഹളങ്ങളോ നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കരുത്.

തീവ്രത കുറഞ്ഞ പ്രകാശവും ശാന്തമായ സംഗീതവുമുള്ള അന്തരീക്ഷം നിങ്ങള്‍ക്കൊരു പൊസിറ്റീവ് എനര്‍ജി നല്‍കും.

എല്ലാ ദിവസവും ഒരേ സമയം തന്നെ തിരഞ്ഞെടുക്കണം യോഗ ചെയ്യാന്‍. ഇത് നിങ്ങളുടെ ശരീരത്തിലെ ക്ലോക്കിന് കൃത്യത നല്‍കും.

യോഗയെ കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകങ്ങള്‍ വായിക്കുന്നതും യോഗാസനങ്ങളുടെ വീഡിയോ കാണുന്നതും യോഗയോടുള്ള നിങ്ങളുടെ താല്‍പര്യം വര്‍ധിപ്പിക്കും.

ഇറുകിപ്പിടിച്ച വസ്ത്രങ്ങള്‍ യോഗാ സമയത്ത് ഒഴിവാക്കുക. വയറുനിറയെ ആഹാരം കഴിച്ച ഉടന്‍ യോഗ ചെയ്യാതിരിക്കുക.

കഴിവതും തറയില്‍ പായ് വിരിച്ചുവേണം യോഗ അഭ്യസിക്കാന്‍. കിടക്ക ഒഴിവാക്കുക.

ഗുരുമുഖത്തു നിന്ന് യോഗ അഭ്യസിക്കുന്നതാണ് അത്യുത്തമം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.