ലണ്ടന്‍: പരിക്കേറ്റ വിരലുമായി ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിശീലനം തുടരുകയാണ്. ധവാന് ഇന്നലെ ജിമ്മില്‍ പരിശീലനം നടത്തി. പരിശീലനം നടത്തുന്ന വീഡിയോ ധവാന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു.
ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ധവാന് പരിക്കേറ്റത്. ലോകകപ്പില്‍ ഇന്ത്യയുടെ അടുത്ത രണ്ട് മത്സരങ്ങളില്‍ കൂടി ധവാന് കളിക്കാനാകില്ലെന്നാണ് റിപ്പോര്‍ട്ട്. ടീം മാനേജ്മെന്റ് ധവാന്റെ പരിക്ക് നിരീക്ഷിച്ചുവരുകയാണ്. ഈമാസം 21നും 23 നും ഇടയ്ക്ക് ധവാന്റെ പുരോഗതി മാനേജ്മെന്റ് വിലയിരുത്തും.
ആതിഥേയരും കരുത്തരുമായ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് മുമ്പ് ധവാന്റെ പരിക്ക് ഭേദമാകുമെന്നാണ് വിലയിരുത്തല്‍. പരിക്ക് ഭേദമായാല്‍ ഇംഗ്ലണ്ടിനെതിരെ 30 ന് നടക്കുന്ന നിര്‍ണായക പോരാട്ടത്തില്‍ ധവാന് ഇന്ത്യന്‍ ഇന്നിങ്ങ്സ് ഓപ്പണ്‍ ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: