മാഞ്ചസ്റ്റര്‍: ലോകകപ്പില്‍ ഇന്ത്യ- പാക് പോരാട്ടം നടക്കുന്ന നാളെ മഴ പെയ്യരുതെന്ന പ്രാര്‍ത്ഥനയുമായി ആരാധകര്‍. ഓള്‍ഡ്ട്രാഫോഡില്‍ ഇന്ത്യന്‍സമയം മൂന്നിന് കളി തുടങ്ങും. അമ്പത് ഓവര്‍ മത്സരം തന്നെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
പക്ഷെ ആരാധകരെ ആനന്ദിപ്പിക്കുന്ന വാര്‍ത്തയല്ല പുറത്ത് വരുന്നത്. നാളെ മാഞ്ചസ്റ്റില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. മഴ പെയ്യാനും സാധ്യതയുണ്ടെന്നാണ് കലാവസ്ഥ പ്രവചനം.
ലോകകപ്പില്‍ ഇതുവരെ പൂര്‍ത്തിയായ 19 മത്സരങ്ങളില്‍ നാലെണ്ണവും മഴയില്‍ മുങ്ങി. വ്യാഴാഴ്ച നോട്ടിങ്ഹാമിലെ ഇന്ത്യ- കിവീസ് മത്സരമാണ് അവസാനം മഴയില്‍ മുങ്ങിയത്്.
മത്സരങ്ങള്‍ മഴമൂലം ഉപേക്ഷിക്കുന്നത് ടീമുകളുടെ സെമിഫൈനല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: