ന്യൂദല്‍ഹി: ബാലസാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഈ വര്‍ഷത്തെ അവാര്‍ഡ് മലയത്ത് അപ്പുണ്ണിക്ക്. ബാല സാഹിത്യത്തിന് നല്കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണിതെന്ന് അക്കാദമി പത്രക്കുറിപ്പില്‍ അറിയിച്ചു. അരലക്ഷം രൂപയും ഫലകവും അടങ്ങിയ അവാര്‍ഡ് ബാലദിനമായ സെപ്തംബര്‍ 14ന് നടക്കുന്ന ചടങ്ങില്‍ സമര്‍പ്പിക്കും. എളവൂര്‍ ശ്രീകുമാര്‍, ഡോ. കെഎസ് രവികുമാര്‍, യുഎ ഖാദര്‍ എന്നിവരാണ് അവാര്‍ഡ് നിശ്ചയിച്ചത്.
കവിതയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം അനുജ അകത്തൂട്ടിനാണ്. അമ്മ ഉറങ്ങുന്നില്ല എന്ന കവിതാ സമാഹാരമാണ് അവരെ പുരസ്ക്കാരത്തിന് അര്‍ഹയാക്കിയത്.
ഒഎന്‍വി യുവസാഹിത്യ പുരസ്കാരം, വെണ്മണി അവാര്‍ഡ്, തിരൂര്‍ തുഞ്ചന്‍ സ്മാരക സമിതി പുരസ്കാരം, വൈലോപ്പിള്ളി അവാര്‍ഡ്, ഡോ. അയ്യപ്പപ്പണിക്കര്‍ സ്മാരക കവിതാപുരസ്കാരം, അങ്കണം പുരസ്കാരം തുടങ്ങിയവയും അനുജയ്ക്ക് ലഭിച്ചിട്ടുണ്ട്. അമ്മ ഉറങ്ങുന്നില്ല എന്ന ആദ്യ കവിതാസമാഹാരത്തില്‍ 32 കവിതകളാണ്. രണ്ട് കഥാസമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എറണാകുളം മൂവാറ്റുപുഴയ്ക്കടുത്ത് പായിപ്രയില്‍ ജനനം. എഴുത്തുകാരായ പായിപ്ര രാധാകൃഷ്ണന്റേയും നളിനി ബേക്കലിന്റേയും മകളാണ്. കേരള വെറ്ററിനറി യൂണിവേഴ്സിറ്റി അസി. പ്രൊഫ. ഡോ. മുഹമ്മദ് അസ്ലം ആണ് ഭര്‍ത്താവ്. ദല്‍ഹി ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ സ്റ്റാറ്റിസ്റ്റിക്സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ശാസ്ത്രജ്ഞയാണ്.
ഡോ. ഗീത പുതുശേരി, ഡോ. പി.എസ് രാധാകൃഷ്ണന്, ഡോ. നെടുമുടി ഹരികുമാര്‍ എന്നിവരടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. അരലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാര്‍ഡ് പിന്നീട് സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: