ചൊവ്വാഴ്ച നടത്താനിരുന്ന പണിമുടക്ക് മാറ്റി, ജിപിഎസ് സംവിധാനം ഘടിപ്പിക്കാനുള്ള സമയപരിധി നീട്ടി

Saturday 15 June 2019 10:39 am IST

കൊച്ചി: സംസ്ഥാന വ്യാപകമായി ചൊവ്വാഴ്ച നടത്താനിരുന്ന മോട്ടോര്‍വാഹന പണിമുടക്ക് മാറ്റിവച്ചു. വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം ഘടിപ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ചതിനെത്തുടര്‍ന്നാണ് പണിമുടക്ക് പിന്‍വലിച്ചത്. 

ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രന്റെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് മോട്ടോര്‍ വാഹന സംരക്ഷണ സമിതിയുടെ തീരുമാനം. വാഹനങ്ങളില്‍ ജിപിഎസ് നിര്‍ബന്ധമാക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കി.

എല്ലാ വാഹനങ്ങള്‍ക്കും ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുക, നികുതി ഒന്നിച്ചടക്കുക തുടങ്ങിയ സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. പൊതു വാഹനങ്ങളില്‍ ജിപിഎസ് ഘടിപ്പിക്കണമെന്ന് സുപ്രീംകോടതിയാണ് ഉത്തരവിറക്കിയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.