കടല്‍ ക്ഷോഭം ശക്തം: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

Saturday 15 June 2019 11:00 am IST

തിരുവനന്തപുരം : സംസ്ഥാനത്ത് കടലാക്രമണം ശക്തമാകുന്നു. കടല്‍ക്ഷോഭ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളോട് ശനിയാഴ്ചയും കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

ശനിയാഴ്ച രാത്രി വരെ വിഴിഞ്ഞം മുതല്‍ കാസര്‍ഗോഡ് വരെയുള്ള തീര പ്രദേശങ്ങളില്‍ മൂന്ന് മുതല്‍ 3.9 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വേലിയേറ്റ സമയമായ രാവിലെ ഏഴ് മുതല്‍ പത്ത് വരേയും വൈകുന്നേരം ഏഴ് മുതല്‍ എട്ട് വരേയും ജലനിരപ്പ് ഉയരാനാണ് സാഘ്യത.

പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ അമ്പത് കിലോമിറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്തെ കാലവര്‍ഷത്തിന്റെ അളവില്‍ കുറവ് ഉണ്ടെങ്കിലും കടലേറ്റം രൂക്ഷമായി തുടരുകയാണ്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.