ന്യൂദല്‍ഹി: രണ്ടാം മോദി മന്ത്രി സഭയുടെ സത്യപ്രതിജ്ഞയ്ക്ക് പോകാതിരുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി അഭിനന്ദനം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കല്ല്യാണ്‍ മാര്‍ഗ്ഗിലെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് പിണറായി വിജയന് അഭിനന്ദനം അറിയിച്ചത്. രാവിലെ പത്ത് മണിയോടെയാണ് മുഖമന്ത്രി എത്തിയത്. മോദി രണ്ടാം വട്ടവും പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് ഇരുവരും തമ്മില്‍ കാണുന്നത്. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറി.
പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായം കേന്ദ്രത്തില്‍ നിന്നും ലഭിച്ചില്ലെന്നും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും കേന്ദ്രസഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. സംസ്ഥാനം വീണ്ടും മഴക്കെടുതിയെ നേരിടുകയാണെന്ന കാര്യവും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: