ന്യൂദല്‍ഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഴയത്ത് ചൂടിക്കാനെത്തിയത് വിവിധ രാഷ്ട്രത്തലവന്മാര്. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് സൂരോനബാ ജീന്ബേകോയാണ് ഷാങ്ങ്ഹായി ഉച്ചക്കോടിക്ക് ശേഷം ബിഷ്കെക്കില്‍ നിന്നു മടങ്ങിയ പ്രധാനമന്ത്രിയ്ക്ക് കൂട ചൂടി ഒപ്പം നടന്നു വന്നത്.
മറ്റു രാഷ്ട്ര നേക്കന്മാര്ക്കിടയില് പ്രധാനമന്ത്രിക്ക് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. കിര്‍ഗിസ്ഥാന്‍ പ്രസിഡന്റ് കുട ചൂടുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളും ഏറ്റെടുത്ത് കഴിഞ്ഞു.
രണ്ടാമതും അധികാരത്തില്‍ എത്തിയശേഷമുള്ള ആദ്യ ശ്രീലങ്കന്‍ സന്ദര്‍ശനവേളയില്‍ കൊളംബോയില്‍ എത്തിയ മോദിയെ മഴ നനയാതിരിക്കാന്‍ ലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന കുട ചൂടിച്ചിരുന്നു. രാഷ്ട്രത്തലവന്മാരില് നിന്നും തനിക്ക് ലഭിച്ച ഈ ബഹുമാനത്തിന് മോദി ഇരുവരോടും തിരിച്ചും നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: