എസ്എംസിഎ കുവൈത്ത് വിക്ടോറിയന്‍ ഈവ് 2019

Saturday 15 June 2019 5:10 pm IST

കുവൈത്ത് സിറ്റി : എസ്എംസിഎ അബ്ബാസിയ ഏരിയ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ 10, 12 ക്ലാസുകളില്‍ വിജയം നേടിയ കുട്ടികളെ ആദരിക്കുന്ന വിക്ടോറിയന്‍ ഈവ് 2019 സംഘടിപ്പിച്ചു. മധുര മലയാളം അവധിക്കാല മലയാളം ക്ലാസുകളുടെ ഔദ്യോഗിക ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

അബ്ബാസിയ ഏരിയ സെക്രട്ടറി റെജി തട്ടാരടി സ്വാഗതം ആശംസിച്ച ചടങ്ങില്‍ ഏരിയ കണ്‍വീനര്‍ സാബു സെബാസ്റ്റ്യന്‍ വടയാട്ട്കുന്നേല്‍ അധ്യക്ഷ പ്രസംഗം നടത്തി. സീറോമലബാര്‍ സഭയുടെ നോര്‍ത്തേണ്‍ അറേബ്യ എപ്പിസ്‌ക്കോപ്പല്‍ വികാര്‍ ഫാ. ജോണി ലോനിസ് നിലവിളക്ക് കൊളുത്തി ചടങ്ങുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. അബ്ബാസിയ സ്മാര്‍ട്ട് ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രൊ. മഹേഷ് അയ്യര്‍ മുഖ്യ പ്രഭാഷണം നടത്തി. 

എസ്എംസിഎ മലയാളം ക്ലാസ്സ് പ്രധാന അധ്യാപകന്‍ മാത്യു മറ്റം, ആക്ടിങ് പ്രസിഡന്റ് സുനില്‍ ജോസഫ് റാപ്പുഴ, ബാലദീപ്തി, കോര്‍ഡിനേറ്റര്‍ സന്ദീപ് തോമസ്, സണ്ണി മണര്‍കാട് എന്നിവര്‍ സംസാരിച്ചു. മലയാളം ക്ലാസ് വോളന്റിയര്‍ ക്യാപ്റ്റന്‍ മാത്യൂസ് പാലുക്കുന്നേല്‍, മലയാളം ക്ലാസ് കോര്‍ഡിനേറ്റര്‍ ജയ്മോന്‍ ആന്റണി, എസ്എംസിഎ ട്രഷറര്‍ വില്‍സണ്‍ വടക്കേടത്ത്, മുന്‍ പ്രസിഡന്റ് അനില്‍ തയ്യല്‍, മുന്‍ ജനറല്‍ സെക്രട്ടറി ബിജോയ് പാലക്കുന്നേല്‍ മറ്റു സെന്‍ട്രല്‍/ഏരിയ/സോണല്‍ ഭാരവാഹികള്‍, കുടുംബ യൂണിറ്റ് ലീഡര്‍മാര്‍, മാതാപിതാക്കള്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.