മലമ്പുഴ: പാലാക്കാട് നിന്ന് കാണാതായ വനം വകുപ്പ് ഉദ്യോഗസ്ഥന്റെ മൃതദേഹം കണ്ടെത്തി. കൊല്ലം കണ്ടച്ചിറ സ്വദേശി ശ്രീകാന്ത് മോഹന്റെ മൃതദേഹമാണ് മലമ്പുഴ കവറക്കുണ്ട് വനമേഖലയില്‍ നിന്നും കണ്ടെത്തിയത്. കഴിഞ്ഞ നാലു ദിവസമായി ഇയാളെ കാണാനില്ലായിരുന്നു.
മലമ്പുഴയില്‍ വനംവകുപ്പിന് കീഴിലുള്ള എസ്റ്റേറ്റില്‍ ഫീല്‍ഡ് അസിസ്റ്റന്റായിരുന്നു ശ്രീകാന്ത്. വെള്ളച്ചാട്ടത്തിന് സമീപം അഴുകിയ നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച ഡ്യൂട്ടിക്കിടെ ഫോണ്‍ വന്നതിനെ തുടര്‍ന്ന് തോട്ടത്തിലേക്ക് പോയ ഇയാളെ പിന്നീട് കാണാതാവുകയായിരുന്നു.
ഇന്നലെ ഇയാള്‍ക്കായി പോലീസ് നായയെ എത്തിച്ച് തെരച്ചില്‍ നടത്തിയെങ്കിലും വെള്ളച്ചാട്ടത്തിന് സമീപം വരെയെത്തിയ ശേഷം നായ മടങ്ങുകയായിരുന്നു. തുടര്‍ന്ന് ഇവിടം കേന്ദ്രീകരിച്ച് തോട്ടം തൊഴിലാളികളും പോലീസം വനംവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടത്.
കഴിഞ്ഞ മാസം അഞ്ചിനാണ് ശ്രീകാന്ത് ഫീല്‍ഡ് അസിസ്റ്റന്റായി ചുമതലയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: