സര്‍ക്കാര്‍ വനഭൂമിയില്‍ നിര്‍മ്മാണത്തിലിരുന്ന അനധികൃത ദേവാലയം പൊളിച്ചു നീക്കി ആന്ധ്രാ സര്‍ക്കാര്‍

Sunday 16 June 2019 11:46 am IST


കര്‍ണ്ണൂല്‍: ക്രിസ്ത്യന്‍ മിഷണറിമാരുടെ നേതൃത്വത്തില്‍ വനഭൂമിയില്‍ അനധികൃതമായി നിര്‍മ്മിച്ചു കൊണ്ടിരുന്ന പള്ളി ആന്ധ്രാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കി. ലീഗല്‍ റൈറ്റ്സ് പ്രോട്ടെക്ഷന്‍ ഫോറം എന്ന പൗര സംഘടനയുടെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി.

ആന്ധ്രാ പ്രദേശിലെ കര്‍ണൂല്‍ ജില്ലയില്‍ സുപ്രസിദ്ധ ഹിന്ദു തീര്‍ഥാടന കേന്ദ്രമായ ശ്രീ ലക്ഷ്മീ ജഗന്നാഥ ഗട്ടു ക്ഷേത്രത്തിനു സമീപമായിരുന്നു മിഷനറിമാര്‍ വിവാദ പള്ളി പണിയാന്‍ തുടങ്ങിയത്.  നാലു വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യം അവിടെ അനധികൃതമായി ഒരു വലിയ കോണ്‍ക്രീറ്റ് കുരിശ് പണിതുയര്‍ത്തിയിരുന്നു. കുറച്ചു നാളുകള്‍ക്കു മുമ്പ് ഈ ഭൂമിയില്‍ പള്ളിയുടെ നിര്‍മ്മാണം തുടങ്ങി. വനം വകുപ്പിന്‍റെ കൈവശമുള്ളതാണ് ഈ വനഭൂമി. ഇതേതുടര്‍ന്ന് അനധികൃത പള്ളിക്കും കുരിശിനുമെതിരെ ലീഗല്‍ റൈറ്റ്സ് പ്രോട്ടെക്ഷന്‍ ഫോറം വന സംരക്ഷണ സമിതിക്ക് പരാതി കൊടുക്കുകയായിരുന്നു. പള്ളി പൊളിച്ചു നീക്കിയെങ്കിലും അതിനു മുമ്പില്‍ ആദ്യം പണിഞ്ഞ  കുരിശ് ഇനിയും നീക്കം ചെയ്യേണ്ടതുണ്ടെന്ന് ലീഗല്‍ ഫോറം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.

TAGS: കര്‍ണൂല്‍ കുരിശ് മിഷണറി